ട്രിവാന്‍ഡ്രം പ്രീമിയര്‍ ലീഗിന്റെ(TPL) ആദ്യ സീസണ്‍ വന്‍ വിജയം.
കായിക കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് IPL മാതൃകയിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം വേദിയായത്. ജൂലൈ നാലിന് മുഖ്യ രക്ഷാധികാരി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് അദ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ പി.പ്രകാശ് IPS ആണ് ട്രിവാന്‍ഡ്രം പ്രീമിയര്‍ ലീഗിന് തിരിതെളിച്ചത്.
തിരുവനന്തപുരം ജില്ലയിലെ തന്നെ കായിക പ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാര്‍ RCC യിലെ കുട്ടികള്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച് പ്രവര്‍ത്തനമാണ് ഇത്തരത്തിലൊരു വലിയ സംരംഭമായി മാറിയത്. 120 കളിക്കാരെയും 8 ടീമുകളെയും അണിനിരത്തി നടന്ന മത്സരം കഴിവതും ആളുകളിലേക്കെത്തിക്കാന്‍ യൂട്യൂബ് സംപ്രേഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു.
ഇന്നലെ വൈകുന്നേരം 5:30 ന് കളി അവസാനിക്കുമ്പോള്‍ ബ്ലൂ വെയില്‍സ് ട്രിവാന്‍ഡ്രത്തെ തോല്‍പ്പിച്ച് ഗള്ളി അറേബിയന്‍സ് ട്രിവാന്‍ഡ്രം പ്രീമിയര്‍ ലീഗ്-2018 ലെ വിജയികളായി.
TPL ആദ്യ സീസണ്‍ താരങ്ങള്‍
വിന്നര്‍: ഗള്ളി അറേബിയന്‍സ്
റണ്ണര്‍ അപ്പ്: ബ്ലൂ വെയില്‍സ് ട്രിവാന്‍ഡ്രം
ബെസ്റ്റ് ബൗളര്‍: രാഹുല്‍ ഗോപി (ബ്ലൂ വെയില്‍സ് ട്രിവാന്‍ഡ്രം) ട്രോഫിയും, വാഷിങ് മിഷീനും
ബെസ്റ്റ് ബാറ്റ്‌സ്മാന്‍: സുമേഷ് കുട്ടപ്പന്‍ (ക്രിഡന്‍ഷ്യല്‍ ഹോംസ് ) ട്രോഫിയും, വാഷിങ് മിഷീനും
പ്ലെയര്‍ ഓഫ് ദി സീരീസ്: അനന്ദു എ.ആര്‍ (ബ്ലൂ വെയില്‍സ് ട്രിവാന്‍ഡ്രം) ഐ ഫോണ്‍ 6 എസ്
എമെര്‍ജിംഗ് പ്ലെയര്‍: അനൂപ് എം.സി (ഇന്‍ഫന്‍ട്രി ഇലവന്‍) ട്രോഫിയും, LED TV യും
സമാപന ചടങ്ങില്‍ വി. മുരളീധരന്‍ എം.എല്‍.എ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ MPS ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രസാദ്, ജെനറല്‍ മാനേജര്‍ ജോര്‍ജ്ജും സമാപന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ടൂര്‍ണ്ണമെന്റിലൂടെ നേടിയ 1 ലക്ഷം രൂപ RCC യില്‍ ചികിത്സയിലുള്ള നാലുകുട്ടികള്‍ക്കായി നല്‍കി. TPL കോര്‍ഡിനേറ്റര്‍ അല്‍ ജെസാം വി. മുരളീധരന്‍ എം.എല്‍.എ ക്ക് ഉപഹാരം നല്‍കുകയും ചെയ്തു.