12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫ്രഞ്ച് പട ഫൈനലില്‍
ലോകകപ്പ് ഫുട്ബാളില്‍ ഫ്രാന്‍സ് ഫൈനലില്‍. 51ാം മിനുട്ടില്‍ ഉംറ്റിറ്റിയുടെ തകര്‍പ്പന്‍ ഗോളില്‍ ബെല്‍ജിയത്തെ തകര്‍ത്ത് 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫ്രഞ്ച് പട കലാശപോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു.
മല്‍സരത്തിന്റെ ആദ്യ പകുതി തുടങ്ങിയത് ബെല്‍ജിയത്തിന്റെ മുന്നേറ്റത്തോടെയാണ്. നിരന്തരമായി ഫ്രഞ്ച് ഗോള്‍മുഖത്ത് ബെല്‍ജിയം ആക്രമണങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, 30 മിനിട്ടിന് ശേഷം ഫ്രാന്‍സ് മല്‍സരത്തിന്റെ ഗിയര്‍ മാറ്റി. പതിയെ ബെല്‍ജിയത്തിന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ച് കയറി. ആദ്യ പകുതിയില്‍ ഇതിന് ഫലമൊന്നുമുണ്ടായില്ലെങ്കിലും രണ്ടാം പകുതിയിലെ 51ാം മിനുട്ടില്‍ ഉംറ്റിറ്റിയുടെ ഗോളിലുടെ ഫ്രഞ്ച് പട മുന്നിലെത്തി.
ബുധനാഴ്ച നടക്കുന്ന ഇംഗ്ലണ്ട്-ക്രോയേഷ്യ മല്‍സരത്തിലെ വിജയികളുമായി ഫ്രാന്‍സ് ഫൈനലില്‍ ഏറ്റുമുട്ടും.