തിരുവനന്തപുരത്ത് പെട്രോള്‍ പമ്പില്‍ അപകടം ; ഒഴിവായത് വന്‍ദുരന്തം (വീഡിയോ)
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ണറക്കോണത്തുള്ള പെട്രോള്‍ പമ്പിലാണ് തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായത്. വാഹനത്തില്‍ ഇന്ധനം നിറക്കുന്ന സമയം വാഹനഉടമ കാര്‍ ഓടിച്ചു പോവുകയായിരുന്നു. തുടര്‍ന്ന്‍ ഇന്ധനം നിറയ്ക്കുന്ന പമ്പ് തകര്‍ന്നു തറയില്‍ വീഴുകയും ചെയ്തു. ഉടമയുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമായത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം നടന്നത്.
ഇന്ധനം നിറച്ചു കഴിഞ്ഞു എന്ന ഓര്‍മ്മയില്‍ വാഹന ഉടമ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്ക് ഏറ്റില്ല. പോലീസ് സ്ഥലത്ത് എത്തി പമ്പ് അടപ്പിക്കുകയും. കേടുപാടുകള്‍ തീര്‍ത്ത ശേഷം വൈകുന്നേരത്തോടെ പമ്പ് തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു.