ജെ എന്‍ യുവിനെ പുറത്താക്കി ; ഇതുവരെ തുടങ്ങാത്ത അംബാനിയുടെ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജെ.എന്‍.യുവിനെ ഒഴിവാക്കി ഇതുവരെ ആരംഭിക്കാത്ത അംബാനി ഗ്രൂപ്പിന്‍റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതുകൂടാതെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കി ഇതില്‍ തന്നെ മൂന്നു വീതം സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നത്. ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി), ബി.ഐ.ടി.എസ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹൈ എഡ്യുക്കേഷന്‍, നവി മുംബൈയില്‍ തുടങ്ങാനിരിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനുമാണ് മാനവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ശ്രേഷ്ഠ പദവി നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ ലോകറാങ്കില്‍ വരില്ലെന്ന കാരണം പറഞ്ഞ് ഇത് ആറായി ചുരുക്കുകയായിരുന്നു. ജെ.എന്‍.യു ഉള്‍പ്പെടെയുള്ള 114 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദവിക്കായി അപേക്ഷിച്ചിരുന്നു. 11 കേന്ദ്ര സര്‍വകലാശാലകളും സംസ്ഥാന സര്‍വകലാശാലകളും പ്രമുഖ ഐ.ഐ.ടികളും പദവിക്കായി അപേക്ഷിച്ചിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന പദവിക്കൊപ്പം ശ്രേഷ്ഠ പദവി ലഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഓരോന്നിനും മാനവശേഷി മന്ത്രാലയത്തില്‍ നിന്ന് 1000 കോടി രൂപ വീതം സഹായം ലഭിക്കും. അതേസമയം ജെ.എന്‍.യു ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ തുടങ്ങാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.