വമ്പന്മാരെ കടപുഴക്കി ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍

മോസ്‌കോ: ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലില്‍. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ഏതു ടീമിന്റെയും സ്വപനമായ ഫൈനലില്‍ ക്രൊയേഷ്യ എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ഫിനാലെയില്‍ മാറ്റുരയ്ക്കാന്‍ പോകുന്നത്.

മല്‍സരത്തില്‍ ആദ്യം ഇംഗ്‌ളണ്ട് മുന്നിലായിരുന്നു. അഞ്ചാം മിനുട്ടില്‍ ട്രിപ്പിയറിന്റെ ഫ്രീ കിക്കിലുടെയായിരുന്നു അവര്‍ ലീഡ് നേടി. പിന്നീട് ആദ്യ പകുതി കഴിഞ്ഞു തുടര്‍ച്ചയായി ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് ഇടിച്ചു കയറി. ആദ്യം ചിതറി നിന്ന ക്രോയേഷ്യ ടീം ഇംഗ്ലീഷ് പ്രതിരോധത്തെ തകര്‍ത്തു. പെരിസിച്ചിലുടെ ക്രോയേഷ്യ ഇംഗ്ലണ്ടിന് ഒപ്പം പിടിച്ചു. കാളി വാഷിങ്ടണിലെത്തിയപ്പോള്‍ അധിക സമയത്തിലേക്ക് നീണ്ടു. ആര്‍ത്തിരമ്പുന്ന ഗാലറിയില്‍ നിന്നുള്ള ആരവങ്ങള്‍ക്കിടയില്‍ ഇംഗ്ലീഷ് ടീമിനെ ക്രോയേഷ്യ നിരന്തരം ആക്രമിച്ചു. ഒടുവില്‍ മാന്‍സുക്കിച്ചിന്റെ ഗോളില്‍ ലീഡെടുത്തു ഇംഗ്ലീഷ് കളിക്കാരെ തരിപ്പണമാക്കി.

ജൂലൈ 15ന് (ഞായര്‍) ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ ക്രൊയേഷ്യ ഫ്രാന്‍സിനോട് ഏറ്റുമുട്ടും. ഫൈനലിന് തലേദിവസം നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ട് ബല്‍ജിയത്തെ നേരിടും. ഗ്രോപ്പു മത്സരത്തില്‍ ഇതേ ടീം ഏറ്റുമുട്ടിയപ്പോള്‍ ബെല്‍ജിയമായിരുന്നു ജയിച്ചത്.