കരിപ്പൂരിന്റെ മോഹങ്ങള്‍ക്ക് കരിനിഴല്‍ വിഴ്ത്തുന്നവരെ പ്രവാസി സമൂഹം തിരിച്ചറിയുക: സേവ് കോഴിക്കോട് എയര്‍പോര്‍ട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗോള പ്രവാസി സംഘനയായ ഡബ്ലിയു.എം.എഫ്

റിയാദ്: മലബാറിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കരിപ്പൂര്‍ വിമാനതാവളം. സ്വകാര്യ വിമാന താവളങ്ങളെ വഴിവിട്ട് സഹായിക്കുന്ന ദുഷ്ടശക്തികളെ നഖശിഖാന്തം എതിര്‍ക്കേണ്ടത് പ്രവാസികളായ നാം ഒരോരുത്തരുടേയും കര്‍ത്തവ്യമാണ്. ഇന്ത്യക്കും വിശിഷ്യ ലോകത്തിനു തന്നെ മാതൃകയായി വികസിച്ചു കൊണ്ടിരിക്കുന്ന കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് കടിഞ്ഞാണിടുകയെന്ന നിഗൂഢലക്ഷ്യം മാത്രമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉദ്ധ്യോഗസ്ഥ മുതലാളിത്വ ലോബികളുടെ ചാലക ശക്തി.

നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പ്രേരകമാകുന്ന ടുറിസം, കയറ്റുമതി കുടാതെ മലബാര്‍ മേഖലകളിലെ സാധാരണക്കാരായ പ്രവാസി സമുഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു കരിപ്പൂര്‍ വിമാനതാവളം. കാലകാലങ്ങളില്‍ മാറി വരുന്ന കേന്ദ്ര ഗവണ്‍മെന്റുകളില്‍ വേണ്ടത്ര സ്വാധീനം ചെലുത്തുവാനോ അവ യഥാവിധി നേടിയെടുക്കുന്നതിലോ നമ്മുടെ രാഷടീയ നേതൃത്വം അമ്പേ പരാജയപ്പെടുന്നു. നാട്ടില്‍ നിന്നുo സന്ദര്‍ശനാര്‍ത്ഥം ഇവിടെയെത്തുന്ന ജന നായകരുടെ മുന്‍പില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന പതിവു തരാട്ടുപാട്ടു മാത്രമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്.

ചോര നീരാക്കിയ പ്രവാസി സമൂഹത്തി പണ മാത്രമാണ് ഇത്തരത്തില്‍ മാറി വരുന്ന ഭരണ നേതൃത്വത്തിന് ആവശ്യം. സാമൂഹ്യകമായ അനീതിക്കെതിരെ വര്‍ഗ്ഗ, വര്‍ണ്ണ, രാഷ്ട്രീയത്തിന് അതീതമായി നിലപാടുകള്‍ എടുക്കുകയും, പ്രശ്‌നാധിഷ്ഠ പിന്തുണ നല്‍കുകയും ചെയ്തിട്ടുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്‍ ശ്രീ എം.കെ. രാഘവന്‍ എം.പി യുടെ 24 മണിക്കൂര്‍ ഉപവാസ സമരത്തിനും, സേവ് കാലിക്കറ്റ് എയര്‍പോര്‍ട്ട് എന്ന മുദ്രാവക്യവുമായി മുന്നേറുന്ന മലബാര്‍ ടെവേലോപ്‌മെന്റ്‌റ് ഫോറത്തിനും, കേരള പ്രവാസി സംഘത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: സ്റ്റാന്‍ലി ജോസ്, മൈക്കാവ് (സൗദി അറേബ്യ)