അഭിനയം മോശം ; പ്രകാശ്‌ രാജിന്‍റെ ശകാരം കേട്ട് മലയാളി നടി ബോധംകെട്ടു വീണു

പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി ഇപ്പോള്‍ തെലുങ്ക് സിനിമകളില്‍ സജീവമായ നടി അനുപമ പരമേശ്വരനാണ് നടന്‍ പ്രകാശ് രാജിന്റെ ശകാരം കേട്ട് ബോധംകെട്ടു വീണത്. ഹലോ ഗുരു പ്രേമശോകം എന്ന തെലുഗ് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ പ്രകാശ് രാജ് അനുപമയെ ശകാരിച്ചുവെന്നും ഒടുവില്‍ ശകാരവര്‍ഷം സഹിക്കാതെ നടി തളര്‍ന്ന് വീണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംഭവത്തിനു വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ തിരനാഥ് റാവു നകിന രംഗത്ത് വന്നു. മുതിര്‍ന്ന താരങ്ങള്‍ ഉപദേശിക്കുന്നതു പോലെ പ്രകാശ് രാജ് ഉപദേശിക്കുക മാത്രമേ ചെയ്തുള്ളൂ എന്നാണു സംവിധായകന്‍ പറയുന്നത്.

ചിത്രത്തിലെ നടിയുടെ ചില സീനുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് നിര്‍ദേശിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത് എന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ ഇതില്‍ ചിലപ്പോള്‍ അനുപമയ്ക്ക വിഷമം തോന്നിയിട്ടുണ്ടാകും എന്നും സംവിധായകന്‍ പ്രതികരിച്ചു. അതേസമയം അനുപമ തളര്‍ന്ന് വീണത് ഭക്ഷ്യവിഷബാധ മൂലമാണ്. തളര്‍ന്നിരുന്ന നടിയോട് വിശ്രമിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ ഇത് വിസമ്മതിച്ച് അഭിനയം തുടര്‍ന്ന നടി തളര്‍ന്ന് വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തു മിനിറ്റില്‍ തിരികെ വന്നു. ഷൂട്ട് നിര്‍ത്തിവെച്ചത് പ്രകാശ് രാജിന്റെ ഡേറ്റ് കുറവായതിനാലാണെന്നും പിന്നീട് ഷൂട്ട് തുടരുകയായിരുന്നു എന്നും സംവിധായകന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.