സേവ് കാലിക്കറ്റ് എയര്‍പോര്‍ട്ട്: കരിപ്പൂരിനോടുള്ള അവഗണന അറിയിക്കാന്‍ ആദ്യ സംഘം ഡല്‍ഹിയിലേക്ക്

കോഴിക്കോട്: വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂരില്‍ നിന്നും സാധ്യമാക്കണമെന്നാവശ്യപെട്ടും, കരിപ്പൂരിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ആദ്യ സംഘം ഡല്‍ഹിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച്ച നടത്തും. വി. മുരളീധരന്‍ എം പി യുടെ നേതൃത്വത്തിലാണ് ആദ്യ സേവ് കരിപ്പൂര്‍ സംഗം ഡല്‍ഹിയില്‍ എത്തുന്നത്.

മലബാര്‍ ഡിവലപ്‌മെന്റ് ഫോറത്തിന്റെയും, വേള്‍ഡ് മലയാളി ഫെഡറേഷന്റെയും പ്രതിനിധികളാണ് കേന്ദ്രമന്ത്രിയെ കാണാനുള്ള സംഘത്തിലുള്ളത്. എം.ഡി.എഫ് ഫോറം പ്രസിഡന്റ് കെ. എം ബഷീര്‍, ഹസ്സന്‍ തിക്കോടി, കെ.സെയ്പ്പുദ്ധീന്‍ എന്നിവരെ വേള്‍ഡ് മലയാളീ ഫെഡറേഷന്‍ ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ് ഡല്‍ഹിയില്‍ സ്വീകരിക്കും. തുടര്‍ന്ന് കരിപ്പൂരിലെ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന് സംഘം കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭൂ, എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍, ഡി.ജി.സി.എ ചെയര്‍മാന്‍ എന്നിവരുമായി പ്രശ്‌നം അവതരിപ്പിക്കും.

റിപ്പോര്‍ട്ട്: സ്റ്റാന്‍ലി ജോസ്, മൈക്കാവ് (സൗദി അറേബ്യ)