സ്ഫോടനങ്ങളില്‍ നടുങ്ങി പാക്കിസ്ഥാന്‍ ; മരണം 90 കഴിഞ്ഞു
തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ പാകിസ്താനില്‍ ഉണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ സ്ഥാനാര്‍ഥിയടക്കം 90 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്ഫോടനത്തില്‍ 120 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനിയാണ് മസ്തുങ് പ്രദേശത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ചാവേര്‍ സ്‌ഫോടനത്തിലാണ് അദ്ദേഹം അടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്.
ബലൂചിസ്താന്‍ മുന്‍ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്‌സാനിയുടെ സഹോദരനാണ് സിറാജ് റെയ്‌സാനി. എം.എം.എ എന്ന പാര്‍ട്ടിയുടെ നേതാവ് അക്രം ഖാന്‍ ദുറാനി നടത്തിയ റാലിക്കിടെയാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ദുറാനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ ക്രമസമാധാന നില വഷളായിരിക്കുകയാണ്.