സുവര്‍ണ്ണനേട്ടം കൈവരിച്ച ഹിമയെ പരിഹസിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍ ; തിരിച്ചു ട്രോളി സോഷ്യല്‍ മീഡിയ
ലോക അത്‌ലറ്റിക് വേദിയിലെ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ താരത്തിന്‍റെ പ്രകടനം കാണാതെ അതിനുശേഷം താരം നല്‍കിയ അഭിമുഖത്തിന്‍റെ പേരില്‍ പരിഹാസം ചൊരിഞ്ഞു ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍. കഴിഞ്ഞ ദിവസമാണ് അണ്ടര്‍ 20 ലേകകപ്പ് ചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ഹിമ ദാസിനെ അഭിനന്ദിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ കുറിച്ച ട്വിറ്റര്‍ പോസ്റ്റാണ് ഹിമയെ അവഹേളിക്കുന്നതായത്. താരം സ്വര്‍ണ്ണം നേടിയത് അത്‌ലറ്റിക് ഫെഡറേഷനിലെ ഏമാന്‍മാര്‍ക്ക് അത്ര രസിച്ചില്ല എന്ന് സാരം. അതുകൊണ്ടുതന്നെയാകും “ഇന്ത്യന്‍ താരത്തിന്റെ ഇംഗ്ലീഷ് മോശമാണെങ്കിലും പ്രകടനം കുഴപ്പമില്ല എന്നാണ് ഫെഡറേഷന്‍ ട്വിറ്ററില്‍ കുറിച്ചത്”.
എന്നാല്‍ എന്നാല്‍ താരത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാന കുറവിനെ പരിഹസിച്ച ട്വീറ്റിലെ അക്ഷര പിശക് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ശക്തമായ രീതിയില്‍ തിരിച്ചടിക്കുകയായിരുന്നു. ‘സ്പീക്കിങ്ങ്’ എന്ന വാക്കിനു പകരം ‘സ്‌പെക്കിങ്ങ്’ എന്നായിരുന്നു ‘ഇംഗ്ലീഷ് വാദ്ധ്യാര്‍’ ചമഞ്ഞവര്‍ കൊടുത്തത്. ‘സ്പീക്കിങ്ങ്’ എന്ന നിസാര വാക്ക് പോലും തെറ്റിക്കാതെ എഴുതാന്‍ അറിയാത്തവരാണ് താരത്തിന്‍റെ ഇംഗ്ലീഷിനെ പരിഹസിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ഫെഡറേഷന്‍ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. അതേസമയം രാജ്യത്തിന്‍റെ അഭിമാനം ലോകമെമ്പാടും ഉയര്‍ത്തുന്നവരെ പോലും അവഹേളിക്കുന്ന തരത്തില്‍ നമ്മുടെ അധികാരികള്‍ മാറുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ രാജ്യത്ത് എന്ന് സാരം.