മുട്ടക്കറി പാകം ചെയ്തു നല്‍കിയില്ല ; ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു
ഉത്തര്‍പ്രദേശിലെ ഷജന്‍പൂറിലെ ദേവ്ദാസ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. മങ്കേഷ് ശുക്ല (30) എന്ന യുവതിയെയാണ് ഭര്‍ത്താവ് നവനീത് (33) വെടിവെച്ചു കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മദ്യലഹരിയില്‍ വീട്ടിലെത്തിയ നവനീത്, ഭാര്യ മങ്കേഷിനോട് മുട്ടക്കറി വേണമെന്ന് പറഞ്ഞു. എന്നാല്‍ മുട്ടക്കറിയുണ്ടാക്കി കൊടുക്കാന്‍ മങ്കേഷ് തയാറായില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും നവനീത് ദേഷ്യത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
കുറച്ച് കഴിഞ്ഞ് തോക്കുമായി മടങ്ങിയെത്തിയ നവനീത് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഇയാളുടെ പിതാവിന്‍റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ മങ്കേഷ് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിക്കുകയായിരുന്നു. 12 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. റോസ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.