അമേരിക്കന്‍ മലയാളി ആനി ലിബുവിന് വനിതാ രത്‌നം അവാര്‍ഡ്
സിങ്കപ്പൂരില്‍ സംഘടിപ്പിച്ച പ്രവാസി എക്സ്പ്രസ് നൈറ്റ് 2018ല്‍ അമേരിക്കന്‍ മലയാളിയും. വേള്‍ഡ് മലയാളി ഫെഡറേഷന്‍ വൈസ് ചെയര്‍ പെര്‍സണുമായ ആനി ലിബുവിന് വനിതാ രത്‌നം അവാര്‍ഡ് സമ്മാനിച്ചു. പ്രവാസി എക്സ്പ്രസ് പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സിങ്കപ്പൂരില്‍ നടന്ന ചടങ്ങില്‍ ആനി വനിതാരത്നം പുരസ്‌കാരം ഏറ്റുവാങ്ങി.
മീഡിയ രംഗത്തും, ഇവന്റ് മാനേജ്മെന്റ് കലാ സാംസ്‌കാരിക രംഗത്തും, പ്രവാസി മലയാളി സംഘടനാ രംഗത്തും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ് ആനി ലിബു. മീഡിയ കണക്ട് മാനേജിംഗ് ഡയറക്ടര്‍, ഫ്രീഡിയയുടെ നാഫാ ഫിലിം അവാര്‍ഡ് ഇന്‍ ഇന്‍ ചാര്‍ജ്, വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്സണ്‍, ലോക കേരള സഭാ ക്ഷണിതാവ് എന്ന നിലകളില്‍ പ്രവര്‍ത്തിക്കുയാണ് ആനി ഇപ്പോള്‍.
ഓഖി ദുരന്തമുഖത്തും അട്ടപ്പാടിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായ ഹസ്തവുമായി എത്തി ഏറെ പ്രശംസിനിയമായ രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവച്ച ആനി പുത്രി മിഷെല്‍ നായികയായി അഭിനയിക്കുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലും അഭിനയിച്ചട്ടുണ്ട്.