വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണം : പി.സി ജോര്‍ജ്

മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വനംവകുപ്പ് തന്നെ തൂക്കി വില്‍ക്കണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കേരള ജനപക്ഷത്തിന്റെ ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കവേയാണ് പി.സി ഇക്കാര്യം പറഞ്ഞത്. കൃഷിയിടങ്ങളിലെത്തുന്ന മ്ലാവ്, കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയെ കൊന്ന് ഇറച്ചിയാക്കി വനംവകുപ്പ് തന്നെ അത് തൂക്കി വില്‍ക്കണമെന്നാണ് പി.സി പറഞ്ഞത്. ചെയ്താല്‍ വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കാം. അതുവഴി വനംവകുപ്പിന് ലാഭവും കര്‍ഷകര്‍ക്ക് രക്ഷയും കിട്ടും.

ഓസ്‌ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചിവരെ വിലയ്ക്ക് വാങ്ങാന്‍ കിട്ടും. അതേസമയം കാട്ടാനയെ വെടിവെച്ചു കൊല്ലണമെന്ന് പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യം എങ്ങനെ നിയന്ത്രിക്കാമെന്ന് വനംവകുപ്പ് വിദേശത്ത് പോയി മനസ്സിലാക്കണമെന്നും കേരളത്തില്‍ ജനങ്ങള്‍ നിയമവ്യവസ്ഥ പാലിക്കുന്നതിനിലാണ് മനുഷ്യര്‍ ഈ ക്രൂരതയ്ക്ക് ഇരയാകുന്നത് എന്നും പി സി പറയുന്നു.