വിസ്മയിപ്പിച്ച് മമ്മൂട്ടിയുടെ പേരന്‍ബ് ടീസര്‍
മമ്മൂട്ടി നയകാനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ പേരന്‍ബിന്‍റെ ടീസര്‍ പുറത്ത്. റാം കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രം തേനപ്പന്‍ ആണ് നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ അഞ്ജലി , സമുദ്രക്കനി, സാധന എന്നിവരും അഭിനയിക്കുന്നു.
റിലീസ് ആകുന്നതിന് മുന്‍പേ പല രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിലും ഏറെ നിരൂപണ പ്രശംസ ഏറ്റുവാങ്ങി കഴിഞ്ഞു ഈ ചിത്രം.