വിജയത്തിന്റെ കൊടുമുടിയില്‍ ഇന്ത്യയെ എത്തിച്ച ഹിമ ദാസിന് ഫിന്‍ലന്‍ഡിലെ ഡബ്ലിയു.എം.എഫ് പ്രവര്‍ത്തകരുടെ ആദരവ്
ഹെല്‍സിങ്കി: ഫിന്‍ലന്റില്‍ നടന്ന അന്താരാഷ്ട്ര അത്ലറ്റിക്സ് അസോസിയേഷന്‍സ് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ അസാം സ്വദേശി ഹിമ ദാസിനെ ഫിന്‍ലന്‍ഡിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു ആദരവ് അര്‍പ്പിച്ചു. ഭാരതത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ താരത്തെ പ്രവര്‍ത്തകര്‍ ആദരിച്ചതോടൊപ്പം ചെറിയ ഉപഹാരവും സമ്മാനിച്ചു.
ഡബ്ലിയു.എം.എഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ താരം തന്റെ ഓട്ടസമയം ഓരോ തവണയും കുറഞ്ഞുവരുന്നതിലാണ് ശ്രദ്ധയെന്നും, മെഡല്‍ അല്ല വലുതെന്നും അതേസമയം നേട്ടം രാജ്യത്തിനു വേണ്ടി ആയതില്‍ ആത്മാഭിമാനവും സന്തോഷവുമുണെണ്ടന്ന് പ്രതികരിച്ചു.
400 മീറ്റര്‍ 51.46 സെക്കന്റില്‍ ഫിനിഷ് ചെയ്ത 18-കാരിയായ ഹിമ ഏതെങ്കിലുമൊരു ആഗോള മീറ്റില്‍ ഒന്നാംസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ചരിത്രനേട്ടമാണ് കൈവരിച്ചത്. ഫൈനല്‍ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ പതുക്കെ ഓട്ടംതുടങ്ങിയ ഹിമ അവസാന 80 മീറ്ററിലാണ് വിശ്വരൂപം പുറത്തെടുത്തത്. മുന്നില്‍ കുതിച്ചോടുകയായിരുന്ന മൂന്നുപേരെ ഓടിത്തോല്‍പ്പിച്ച ഹിമ വ്യക്തമായ മാര്‍ജിനില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. അഭൂതപൂര്‍വമായ വിജയത്തോടെ ലോക അണ്ടര്‍ 20-യില്‍ മെഡലുള്ള അപൂര്‍വം ഇന്ത്യക്കാരില്‍ ഇടംനേടിയ ഹിമ, ട്രാക്കില്‍നിന്നു സ്വര്‍ണം നേടുന്ന ആദ്യ അത് ലറ്റുമായി.