ഫ്രഞ്ച് വിപ്ലവം ; 20 വര്‍ഷങ്ങള്‍ക്ക് ശേഷം കപ്പ് നേടി ഫ്രാന്‍സ്
നീണ്ട ഇരുപത് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഫ്രഞ്ച് പോരാളികള്‍. ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ക്രൊയേഷ്യയ്‌ക്കെതിരേ ശക്തമായ ഫുട്ബോള്‍ പുറത്തെടുത്ത ഫ്രാന്‍സ് ഫൈനലില്‍ അനായാസമായ വിജയം നേടുകയായിരുന്നു. (4-2) സെല്‍ഫ് ഗോളിലൂടെ ലീഡ് നേടിയ ഫ്രാന്‍സ് എന്നാല്‍ കളിയുടെ അവസാനനിമിഷങ്ങളില്‍ ആഞ്ഞടിക്കുകയായിരുന്നു. 19ാം മിനുട്ടില്‍ ഫ്രാന്‍സാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിന് പുറത്ത് നിന്നും ലഭിച്ച ഫ്രീ കിക്കില്‍ നിന്നാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടിയത്.
ഉയര്‍ന്ന് വന്ന പന്ത് മരിയോ മാന്‍സൂക്കിച്ചിന്റെ തലയില്‍ തട്ടിയാണ് ക്രൊയേഷ്യന്‍ ഗോളി സുബാസിച്ചിനെ കീഴടക്കിയത്. എന്നാല്‍ ഈ ഗോളിന്റെ കടം എട്ട് മിനുട്ടിനുള്ളില്‍ തന്നെ ക്രൊയേഷ്യ വീട്ടി. 28ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ സമനില ഗോള്‍ നേടി. ഫ്രീ കിക്കില്‍ നിന്നും ബോക്‌സിലേക്ക് മാറി വന്ന പന്ത് കിടിലന്‍ ഷോട്ടിലൂടെ പെരിസിച്ച് വലയിലെത്തിക്കുകയായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും പോസ്റ്റിലേക്ക് ഷോട്ടുതിര്‍ക്കുന്ന കാര്യങ്ങളിലും മുന്നില്‍ നിന്ന ക്രൊയേഷ്യയ്ക്ക് ഭാഗ്യവും തിരിച്ചടിയാകുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്.
രണ്ടാം പകുതിക്ക് ശേഷം മധ്യനിരയില്‍ കൂടുതല്‍ മികവ് പുലര്‍ത്തിയ ഫ്രാന്‍സ് കളിയുടെ കടിഞ്ഞാല്‍ ക്രൊയേഷ്യയില്‍ നിന്നും തട്ടിയെടുത്തു. ക്രൊയേഷ്യന്‍ ഗോള്‍ മുഖത്ത് നിന്നും ഗ്രീസ്മാന്‍ നല്‍കിയ പാസ് ആദ്യ ഷോട്ടെടുത്തപ്പോള്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ തട്ടി മടങ്ങിയെങ്കിലും രണ്ടാം ഷോട്ടില്‍ പോള്‍ പോഗ്ബയ്ക്ക് പിഴച്ചില്ല. മത്സരത്തിന്റെ 59ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. സ്‌കോര്‍ 3-1.
ഈ ഗോളിന്റെ ഷോക്കില്‍ നിന്നും ഉണരുന്നതിന് മുമ്പ് തന്നെ ക്രൊയേഷ്യയ്ക്ക് അടുത്ത പണിയും കിട്ടി. ഇത്തവണ കെയിലന്‍ എംബാപ്പെയുടെ വകയായിരുന്നു. ഇടത് വിങ്ങിലൂടെ മുന്നേറി വന്ന ഹെര്‍ണാണ്ടസിന്റെ പാസില്‍ നിന്നും എംബാപ്പെ ഈ ലോകകപ്പില്‍ തന്റെ നാലാം ഗോള്‍ നേടി. 25 വാര അകലെ നിന്നുമുള്ള ഷോട്ടിന് മുന്നില്‍ ക്രൊയേഷ്യന്‍ ഗോളി സുബാസിച്ച് നിസഹായനായിരുന്നു.
4-1ന്റെ ലീഡ് വഴങ്ങിയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ക്രൊയേഷ്യയ്ക്ക് ഫ്രഞ്ച് ക്യാപ്റ്റനും ഗോളിയുമായ ഹ്യൂഗോ ലോറിസ് ഒരു ഗോള്‍ ദാനം ചെയ്തു. മൈനസ് ബോള്‍ സ്വീകരിച്ച് മാന്‍സൂക്കിച്ചിനെ വെട്ടിക്കാനുള്ള ശ്രമം ഗോളില്‍ കലാശിച്ചതോടെ സ്‌കോര്‍ 4-2ലായി. നേരിയ ആത്മവിശ്വാസം ലഭിച്ച ക്രൊയേഷ്യ വീണ്ടും ആഞ്ഞടിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധത്തെ പിളര്‍ക്കാനായില്ല.