ഇറ്റലിയിലെ സിസിലിയയില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ ആയിരുന്ന ബിജു പഴുമാലില്‍ നിര്യാതനായി

പാത്തി: ഇറ്റലിയിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ സിസിലിയ യൂണിറ്റ് പ്രസിഡന്റും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ ബിജു പഴുമാലില്‍ നിര്യാതനായി. കോട്ടയം ജില്ലയിലെ നീറിക്കാടാണ് പരേതന്റെ സ്വദേശം.

ഏവരും ബിജുച്ചേട്ടന്‍ എന്നുവിളിച്ചിരുന്ന അദ്ദേഹം ജോലി കഴിഞ്ഞു വരുന്ന വഴി ഇറ്റലിയിലെ സിസിലിയയില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചിത്സയിലായിരുന്നു. അവധിക്കു ശേഷം ഇറ്റലിയില്‍ തിരിച്ചെത്തിയ അല്പദിവസങ്ങള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നവഴി പിറകില്‍ നിന്നും കാറ് വന്നിടിക്കുകയായിരുന്നു. അദ്ദേഹം ഇന്നലെ (15/ 07/2018) രാത്രി പത്ത് മണിയോടുകൂടി ഹൃദയ സ്തംഭനം മൂലം മരണമടയുകയായിരുന്നു.

മരണസമയത്ത് അദ്ദേഹത്തിന്റെ മൂത്ത മകനും സഹോദരനും അടുത്തുണ്ടായിരുന്നു. ഭാര്യയും മറ്റ് മൂന്ന് മക്കളും നാട്ടിലാണുള്ളത്. ഭാര്യ മേരിക്കുട്ടി (എഴുത്തുപുരയ്ക്കല്‍) കൂടല്ലൂര്‍ ഇടവകാംഗമാണ്. മക്കള്‍ തോമസ്, നവ്യ, മെറിന്‍, ജോസഫ്.