ഘോഷ് അഞ്ചേരിലിന്റെ മാതാവ് റേച്ചല്‍ ജോസഫ് നിര്യാതയായി

വിയന്ന: കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് പരേതനായ ഇടത്തൊട്ടിയില്‍ ജോസഫിന്റെ പത്‌നിയും പ്രമുഖ വിയന്ന മലയാളിയും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ഇവന്റ് കോര്‍ഡിനേറ്ററുമായ ഘോഷ് അഞ്ചേരിലിന്റെ മാതാവ് റേച്ചല്‍ ജോസഫ് (86) നിര്യാതയായി. ജൂലൈ 16ന് ഇന്ത്യന്‍ സമയം 11 മണിയ്ക്കായിരുന്നു വേര്‍പാട്. പരേത കോട്ടയം ആര്യാട്ടുപറമ്പില്‍ കുടുംബാംഗമാണ്.

സംസ്‌കാര ശുശ്രുഷകള്‍ കൊട്ടാരകുന്ന്, ഇല്ലിക്കമുക്കട സെന്റ് മേരീസ് ജാക്കോബൈറ്റ് ശാലോം ദേവാലയത്തില്‍ ജൂലൈ 19ന് (വ്യാഴം) രാവിലെ 11 മണിയ്ക്ക് നടക്കും. (ഇടയാര്‍ വഴി കൂത്താട്ടുകുളം പിറവം റോഡില്‍ കൊട്ടരാകുന്നിലാണ് സംസ്‌കാരശുശ്രുഷകള്‍ നടക്കുന്ന പള്ളി.)

മക്കള്‍: ഘോഷ്, സുജ, ജോഷി
മരുമക്കള്‍: ബിന്‍സി, റജി, റിന്‍സി

സംസ്‌കാര വിവരങ്ങള്‍: +919526970213