18 വയസിനു താഴെയുള്ളവര്‍ക്ക് വിസ ഫീസ് ഒഴിവാക്കി യു എ ഇ സര്‍ക്കാര്‍
രാജ്യത്ത് എത്തുന്ന 18 വയസില്‍ താഴെയുള്ളവര്‍ക്ക് വിസ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി യു എ ഇ മന്ത്രിസഭ. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവിലാണ് ഈ ഇളവ് ബാധകമാവുക. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ യു എ യില്‍ എത്തുന്ന സീസണ് എന്ന നിലയിലാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തെ പ്രധാന ടൂറിസ്റ്റു കേന്ദ്രം എന്ന നിലയില്‍ ഫാമിലികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം വച്ചാണ് ഈ തീരുമാനമെന്ന് യു എ ഇ സര്‍ക്കാര്‍ അറിയിച്ചു. യു എ യിലേക്കുള്ള സന്ദര്‍ശകരുടെ വരവില്‍ വമ്പന്‍ മുന്നേറ്റം പ്രകടമായിട്ടുണ്ട്. ഈ വര്‍ഷം ജനുവരി – മാര്‍ച്ച് കാലയളവില്‍ 3 .2 കോടി ടൂറിസ്റ്റുകളാണ് ആ രാജ്യത്തെത്തിയത്. ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങള്‍, മരുഭൂമി, തുടങ്ങിയവ സന്ദര്‍ശിക്കുന്നതിനാണ് വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ താല്പര്യം.
നേരത്തെ ട്രാന്‍സിറ്റ് ടൂറിസ്റ്റുകള്‍ക്ക് രണ്ടു ദിവസത്തേക്ക് വിസ ഫീസ് പൂര്‍ണ്ണമായും ഒഴിവാകുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് പുതിയ തീരുമാനം. ഇത് ഫാമിലിയായുള്ള യാത്രികരെ കൂടുതല്‍ ആകര്‍ഷിക്കുമെന്നാണ് യു എ ഇ ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.