കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ; സ്കൂളുകള്‍ക്ക് നാളെയും അവധി
പുഴകളില്‍ ജലനിരപ്പ് ഉയരുന്നത് കാരണം കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. ഇടയ്ക്ക് താത്കാലികമായി ഗതാഗതം നിര്‍ത്തിവെച്ചെങ്കിലും ആറ് മണിയോടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ കോട്ടയത്ത് ചേര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ വേഗം നിയന്ത്രിച്ച് ട്രെയിനുകള്‍ കടത്തി വിടാനാണ് ഏറ്റവും ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റുമാനൂരിലെ 294-ാം നമ്പര്‍ റെയില്‍വേ പാലത്തില്‍ നിശ്ചിത അളവിലും കൂടുതല്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം ഇടയ്ക്ക് നിര്‍ത്തിവെചത്.
പാലങ്ങള്‍ക്ക് കീഴെ ഒരു പ്രത്യേക അളവില്‍കൂടുതല്‍ ജലനിരപ്പുയര്‍ന്നാല്‍ ഗതാഗതം നടത്തരുതെന്നാണ് നിയമം. നിലവില്‍ മീനച്ചിലാറ്റിന് കുറുകെയുള്ള പാലത്തിലെ ജലനിരപ്പ് അപകടാവസ്ഥയിലാണെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതാദ്യമായാണ് ഈ പാലമുള്ള ഭാഗത്ത് ഇത്രയിധം ജലനിരപ്പുയരുന്നതെന്ന് റെയില്‍വെ ജീവനക്കാര്‍ പറയുന്നു. അതേസമയം കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.