എണ്ണ ഉത്പാദനം കൂട്ടാന്‍ തയ്യാറായി സൌദി ; ആഗോള എണ്ണവില കുറഞ്ഞേക്കും ; ഇന്ത്യയില്‍ കുറയുമോ ?
ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടാനും തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കുടുതല്‍ നല്‍കാനും തയ്യാറായി സൗദി അറേബ്യ. ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദമാണ് നിലപാട് മാറ്റത്തിന് പിന്നില്‍. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ സാധ്യത ഏറെയാണ്.
നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞ സാഹചര്യത്തില്‍ ഉത്പാദനം കുറയ്ക്കാന്‍ സൗദി അടക്കമുള്ള എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ താല്‍ക്കാലിക ഇളവ് അംഗരാജ്യങ്ങള്‍ക്ക് നല്‍കിയേക്കും.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന ചില ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ നല്‍കുകയന്നാണ് വിവരം. വരുന്ന ഓഗസ്റ്റില്‍ രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് സൗദിയില്‍ നിന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതിനേക്കാള്‍ അധികമായി കൂടുതല്‍ ക്രൂഡ് ഓയില്‍ നല്‍കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം എത്രയാണ് അധികമായി നല്‍കുക എന്ന് വ്യക്തമല്ല.
സംഘടനക്ക് മേല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധിക്കുന്നതിനെതിരേ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഉത്പാദനം വര്‍ദ്ധിപ്പിച്ച് വിലവര്‍ദ്ധനവ് നിയന്ത്രിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. കൂടാതെ സൗദിയുടെ ഉപഭോക്താക്കളായ ഇന്ത്യയടക്കമുളള രാജ്യങ്ങളും വില വിര്‍ദ്ധനവ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കുന്ന നടപടിയിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചൈനയും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല ഇറാനും വെനസ്വേലയ്ക്കുമെതിരായ അമേരിക്കന്‍ ഉപരോധവും ലിബിയയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും ക്രൂഡ് ഓയില്‍ ലഭ്യതയില്‍ കുറവുണ്ടാക്കിയേക്കും എന്ന നിരീക്ഷണവും നടപടിക്ക് പിന്നിലുണ്ട്. അതേസമയം ലോകവിപണിയില്‍ ക്രൂഡ് ഓയില്‍ വില തകര്‍ന്ന നിലയിലും ഇന്ത്യയില്‍ ഇന്ധന വില മാനംമുട്ടെയായിരുന്നു. അതുകൊണ്ടുതന്നെ ഈ വില കുറവ് സാധാരണക്കാര്‍ക്ക് ഗുണകരമാകില്ല എന്ന് സാരം. മറിച്ച് അവസരം മുതലാക്കി എണ്ണക്കബനികള്‍ തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.