കലാഭവന്‍ മണിയുടെ ജീവിതം കഥയാകുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ ആദ്യ ഗാനം (വീഡിയോ)
മലയാളികളുടെ പ്രിയതാരം അന്തരിച്ച കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന് സംവിധാനംചെയ്യുന്ന “ചാലക്കുടിക്കാരന്‍ ചങ്ങാതി” എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. പുതുമുഖം രാജാമണി നായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ സിനിമയില്‍ കലാഭവന്‍ മണി തന്നെ പാടിയ ഗാനം റിമിക്സ് ചെയ്തു അവതരിപ്പിച്ചിരിക്കുകയാണ്. ബിജിബാല്‍ ആണ് പഴയ ഗാനത്തിന്റെ മേന്മ ഒട്ടും ചോരാതെ ഒരിക്കല്‍ കൂടി മണിയുടെ സ്വരം മലയാളികള്‍ക്ക് വേണ്ടി എത്തിച്ചിരിക്കുന്നത്.
മണിയുടെ നാടന്‍പാട്ടുകളില്‍ പ്രശസ്തമായ “ആരാരും ആകാത്ത കാലത്ത്” എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തു വന്നത്. മണിതാമരയാണ് ആല്‍ബത്തിലെ ഗാനം രചിച്ചതും സംഗീതം നല്കിയതും. രാജമണിയെ കൂടാതെ ധര്മജന്, ഹണി റോസ്, രമേശ് പിഷാരടി എന്നിങ്ങനെ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നു. കലാഭവന്‍ മണിയെ പോലെ മിമിക്രി രംഗത്ത് നിന്നുമാണ് നായകനടനായ രാജമണിയും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.