ഭര്‍ത്താവിനെതിരെ നടിയുടെ ലൈംഗിക ആരോപണം ; മറുപടിയുമായി ഖുശ്ബു രംഗത്ത്
കാസ്റ്റിംഗ് കൌച് എന്ന പേരില്‍ തെലുങ്കിലെ മിക്ക സംവിധായകര്‍ക്കും താരങ്ങള്‍ക്കും എതിരെ ആരോപണം ഉന്നയിച്ച നടിയാണ് ശ്രീ റെഡ്ഡി. ഗായകന്‍ ശ്രീറാമിനും സംവിധായകന്‍ ശേഖര്‍ കമ്മൂലയ്ക്കുമെതിരെ നടത്തിയ ലൈംഗികാരോപണങ്ങള്‍ക്ക് ശേഷം തെലുങ്ക് പിന്നിട്ട് തമിഴ് സിനിമാ ലോകത്തേക്കും നടിയുടെ ആരോപണങ്ങള്‍ എത്തി. സംവിധായകന്‍ മുരുകദോസ് നടന്‍ ശ്രീകാന്ത് എന്നിവര്‍ കഴിഞ്ഞ് ഇപ്പോള്‍ സംവിധായകന്‍ സുന്ദര്‍. സിയ്ക്കെതിരേയാണ് ഏറ്റവും പുതിയ ആരോപണം നടി ഉണയിച്ചിരിക്കുന്നത്.
ആഗ്രഹത്തിനൊത്ത് വഴങ്ങി തന്നാല്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് സുന്ദര്‍ പറഞ്ഞതായി ശ്രീറെഡ്ഡി തന്റെ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ക്ക് കണക്കിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും സുന്ദര്‍. സിയുടെ ഭാര്യയുമായ ഖുശ്ബു.
“പട്ടിയെപ്പോലെ ജന്‍മനാ കുരയ്ക്കുവാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും മണ്ടത്തരമാണ്” എന്നാണു ഖുശ്ബു പറഞ്ഞത്. ഹൈദരാബാദില്‍ അരമനൈ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഗണേഷാണ് സുന്ദര്‍ സിയെ പരിചയപ്പെടുത്തിയതെന്നും തുടര്‍ന്ന് അദ്ദേഹത്തിന്റെ സുഹൃത്തും ക്യാമറമാനുമായ സെന്തില്‍കുമാര്‍ സുന്ദര്‍ സിയുടെ അടുത്തചിത്രത്തില്‍ നായികവേഷം നല്‍കാന്‍ ശുപാര്‍ശ ചെയ്യാമെന്നും അറിയിച്ചു.
അടുത്തദിവസം സുന്ദര്‍ സി താമസിക്കുന്ന ഹോട്ടലിലേക്ക് വിളിപ്പിച്ചു. വഴങ്ങിത്തന്നാല്‍ അവസരം നല്‍കാമെന്ന് അവിടെവെച്ച് സുന്ദര്‍ സി പറഞ്ഞതായും ശ്രീറെഡ്ഡി ഫെയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
തനിക്കെതിരേയുള്ള ആരോപണം സുന്ദര്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ ശ്രീറെഡ്ഡിക്കെതിരേ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഏതാനും മാസം മുന്‍പ് ഹൈദരാബാദില്‍ നടുറോട്ടില്‍ അര്‍ധനഗ്നയായി പ്രതിഷേധിച്ചാണ് ശ്രീറെഡ്ഡി ശ്രദ്ധ നേടുന്നത്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞ താരം അന്ന് മുതല്‍ തുടരെ തുടരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് വാര്‍ത്തകളില്‍ ഇടംനേടുകയാണ്.