എസ് ഡി പി ഐ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു ; സംരക്ഷിക്കാന്‍ പോലീസും തയ്യാറാകുന്നില്ല ; ജീവന് വേണ്ടി യാചിച്ചു മിശ്ര വിവാഹിതരായ നവദമ്പതികള്‍ (വീഡിയോ)

മതം മാറി കല്യാണം കഴിച്ചതിന്‍റെ പേരില്‍ കെവിന്‍ എന്ന യുവാവ് അതിദാരുണമായി കൊല്ലപ്പെട്ട വാര്‍ത്ത നമ്മള്‍ മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് അതില്‍ നിന്നും പിന്മാറി കൊലപാതകികള്‍ക്ക് കൂട്ടു നിന്നപ്പോള്‍ ആണ് കെവിന്‍ എന്ന യുവാവിനു തന്‍റെ ജീവിതം ബലി നല്‍കേണ്ടി വന്നത്. അതിന്റെ പേരില്‍ കുറ്റക്കാരായ പോലീസുകാര്‍ക്ക് സസ്പ്പെന്ഷന്‍ അടക്കമുള്ള ശിക്ഷകള്‍ ലഭിക്കുകയും പ്രതികള്‍ എല്ലാം പിടിക്കപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ് സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കെവിന്‍ ഇപ്പോള്‍ ജീവനോടെ കാണുമായിരുന്നു.

മതം മാറിയുള്ള വിവാഹങ്ങള്‍ നടക്കുന്ന സമയം ദുരഭിമാനക്കൊല എന്ന പേരില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊലപാതകങ്ങള്‍ നടക്കാറുണ്ട് എങ്കിലും കേരളത്തില്‍ ആദ്യമായിട്ടായിരുന്നു ആ സംഭവം അരങ്ങേറിയത്. എന്നാല്‍ സമാനമായ രീതിയില്‍ തങ്ങള്‍ കൊല്ലപ്പെടും എന്ന ഭയത്തില്‍ ജീവന് വേണ്ടി യാചിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ നവദമ്പതികള്‍.

രണ്ടു ദിവസം മുന്‍പാണ് ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസന്‍ ഷാഹാനയെ വിവാഹം കഴിച്ചത്. ക്രിസ്തുമതവിശ്വാസിയാണ് ഹാരിസന്‍. എന്നാല്‍ വിവാഹശേഷം ഷഹാനയുടെ വീട്ടുകാര്‍ വധഭീഷണി മുഴക്കുകയാണ് എന്നും അതിനു അവര്‍ എസ് ഡി പി ഐ പാര്‍ട്ടിക്കാര്‍ക്ക് കൊട്ടേഷന്‍ കൊടുത്തു എന്നും ഇവര്‍ ആരോപിക്കുന്നു.

ഇതിനെ തുടര്‍ന്ന്‍ തിരുവനന്തപുരത്തുള്ള ചിലര്‍ തങ്ങളുടെ വീടിനു ചുറ്റും കറങ്ങി നടക്കുകയാണ് എന്നും.  തങ്ങളെ മാത്രമല്ല തന്‍റെ വീട്ടുകാരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി ഉണ്ടായിരിക്കുന്നത് എന്നും ഹാരിസണ്‍ പറയുന്നു. ഇതിന്റെ പേരില്‍ പോലീസിന് പരാതി നല്‍കി എങ്കിലും അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നും ഹാരിസന്‍ പറയുന്നു. തങ്ങളുടെ കഷ്ട്ടപ്പാടുകള്‍ വീഡിയോയിലൂടെ ലോകത്തിനെ അറിയിച്ചിരിക്കുകയാണ് ഇരുവരും.

എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്തില്ല എങ്കില്‍ കെവിന് സംഭവിച്ചത് തന്നെ തനിക്കും സംഭവിക്കും എന്നാണു ഇയാള്‍ പറയുന്നത്.  അതേസമയം അഭിമന്യു കൊലപാതകകേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എസ് ഡി പി ഐ പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിക്കുകയാണ് ഇവര്‍ പുറത്തുവിട്ട വീഡിയോ. അതുപോലെ എന്തൊക്കെ സംഭവിച്ചാലും തങ്ങള്‍ നന്നാകില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് കേരളാ പോലീസും.