ധരിക്കാന്‍ നല്‍കിയ ആഭരണവുമായി നടി മുങ്ങി ; കേസുമായി ആഭരണ നിര്‍മ്മാതാക്കള്‍
ബോളിവുഡ് നടിയും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ ഹിന ഖാനെയ്ക്ക് എതിരെയാണ് ആഭരണ നിര്‍മാതാക്കള്‍ നിയമ നടപടിക്കൊരുങ്ങുന്നത്. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ദാന ചടങ്ങില്‍ അണിയാന്‍ നല്‍കിയ ആഭരണം തിരികെ നല്‍ക്കാത്തെ നടി മുങ്ങുകയായിരുന്നു എന്നാണു ഇവര്‍ ആരോപിക്കുന്നത്.
12 ലക്ഷം വിലമതിക്കുന്ന ആഭരണമാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ചടങ്ങളില്‍ അണിയുവനായി ഹിന ഖാന് നിര്‍മാതാക്കള്‍ നല്‍കിയത്. അവാര്‍ഡ് ചടങ്ങ് പൂര്‍ത്തിയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആഭരണം തിരികെ നല്‍കാതെ വന്നത്തോടെ ജൂവലറി പ്രതിനിധികളെ അയച്ചിരിന്നു. എന്നാല്‍ ഇവരെ വകവെയ്ക്കാതെ പ്രതിനിധികളെ തിരിച്ചയക്കുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് നടിക്കെതിരെ നിയമ നടപടികളുമായി നീങ്ങാന്‍ ജൂവലറി തീരുമാനിച്ചത്.
ആഭരണം ഉടന്‍ തിരികെ നല്‍കണം, അല്ലാത്ത പക്ഷം രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ട് ജൂവലറി ഹിനയ്ക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം ആഭരണ കമ്പനിയുടെ നടപടി വിവാദമായതോടെ ആരോപണം നിഷേധിച്ച് നടി രംഗത്ത് വന്നു. ആഭരണ കമ്പനി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും എങ്ങനെയാണ തനിക്ക് ലഭിക്കാത്ത ആഭരണ നിര്‍മാതാക്കളുടെ നോട്ടീസ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്നും അവര്‍ ട്വിറ്റര്‍ പോസ്റ്റില്‍ ചോദിക്കുന്നു.