എയര്‍സെല്‍-മാക്‌സിസ് അഴിമതി പി.ചിദംബരത്തിനെയും പ്രതിചേര്‍ത്തു

എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം. ഡല്‍ഹി പട്യാലഹൗസ് കോടതിയിലാണ് സിബിഐ ഇരുവരെയും പ്രതിചേര്‍ത്തു കുറ്റപത്രം സമര്‍പ്പിച്ചത്. 2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്കിയെന്നാണ് കേസ്.

ഇതിനായി കമ്പനിയില്‍ നിന്ന് 26 ലക്ഷം രൂപ കാര്‍ത്തി ചിദംബരം കൈക്കൂലിയായി വാങ്ങിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയിരുന്നു.അതേസമയം ഊഹാപോഹങ്ങളുടെയും കള്ളത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിബിഐ തനിക്കും മകനുമെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് ചിദംബരം പറഞ്ഞത്. ചിദംബരം, മകന്‍ കാര്‍ത്തി എന്നിവരുള്‍പ്പടെ 16 പേര്‍ക്കെതിരായ കുറ്റപത്രമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്.