ബിഗ് ബോസ്സില്‍ പാര്‍ഷ്യാലിറ്റി ; പ്രോഗ്രാമിന് എതിരെ പുറത്തായ നടി രംഗത്ത്
ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് എതിരെ എലിമിനേറ്റ് ചെയ്യപ്പെട്ട മത്സരാര്‍ത്ഥി ഹിമാ ശങ്കര്‍ രംഗത്ത്. ഷോയില്‍ ചാനല്‍ മത്സരാര്‍ത്ഥികള്‍ക്ക് പാര്‍ഷ്യാലിറ്റി കാണിക്കുന്നു എന്നും തന്നെക്കുറിച്ച് ഷോയിലൂടെ പുറത്ത് വന്നത് നെഗറ്റീവ് കാര്യങ്ങള്‍ മാത്രമാണെന്നും എന്തിനാണ് അങ്ങോട്ട് വിളിച്ചതെന്നും ഓര്‍ത്തുപോയെന്നും ഹിമ പറയുന്നു. താന്‍ പുറത്തായതോടെ ഷോയ്ക്ക് പാര്‍ഷ്യാലിറ്റി ഉണ്ടോ എന്ന സംശയമാണ് ഉയരുന്നതെന്നും തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ ഹിമ പറഞ്ഞു.
ഹിമ ശങ്കര്‍ എന്ന വ്യക്തിയെ ആളുകള്‍ മനസ്സിലാക്കേണ്ടത് ബിഗ് ബോസില്‍ എലിമിനേറ്റ് ചെയ്യപ്പെടാതിരിക്കാന്‍ കാണിക്കുന്ന പൊടിക്കൈകളുടെ പേരില്‍ ആകരുതെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പക്ഷെ, ഞാന്‍ ചെയ്തതോ പറഞ്ഞതോ ആയ കാര്യങ്ങള്‍ ടെലിക്കാസ്റ്റ് ചെയ്തില്ലെന്നും പിന്നെ എങ്ങനെയാണ് ആളുകള്‍ തന്നെ മനസ്സിലാക്കുകയെന്നും നടി ചോദിക്കുന്നു. മിക്ക എപ്പിസോഡ്‌സും , കാണുകയും , ട്രോളുകളും , കമന്റുകളും വായിക്കുകയും ചെയ്ത് കഴിഞ്ഞപ്പോള്‍ മനസിലായത് എന്നെ പുറത്താക്കിയതില്‍ എലിമിനേഷനില്‍ എത്തിച്ച കുടുംബാംഗങ്ങളുടെ പങ്കിനേക്കാള്‍ ചെയ്ത കാര്യങ്ങള്‍ക്ക് വളരെക്കുറച്ച് space മാത്രം പരിപാടിയില്‍ തന്നവരല്ലേ എന്ന തോന്നലുണ്ടായി എന്നും കുളിക്കില്ല , പല്ലു തേക്കില്ല എന്നൊക്കെ കുറ്റം പറഞ്ഞവര്‍ , കുക്കിംഗ് ടീം ക്യാപ്റ്റന്‍ ആയി ചാര്‍ജെടുത്ത് ഉണ്ടാക്കിയ ആദ്യ കറിയില്‍ തന്നെ മൂക്കുകുത്തി വീണ് പാചകത്തെ പുകഴ്ത്തിയത് കാണിച്ചിട്ടില്ല …
കുളിച്ചിട്ട് മാത്രം കുക്ക് ചെയ്ത ദിവസങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല .. നെഗറ്റീവ് മാത്രമേ ഈയുള്ളവളുടെ പുറത്ത് വന്നിട്ടുള്ളൂ .. എന്ന് കാണുമ്പോള്‍ എന്തിനായിരുന്നു പിന്നെ എന്നെ അങ്ങോട്ട് വിളിച്ചത് എന്ന് ഒരു മിനുട്ട് സങ്കടത്തോടെ ഓര്‍ത്ത് പോയി … എല്ലാവര്‍ക്കും equal space … അതായിരുന്നു വാഗ്ദാനം … പോട്ടെ , കുഴപ്പമില്ല …എന്നും ഹിമ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :