കാലപഴക്കം ; 25 ശതമാനം എടിഎമ്മുകളും തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ള
രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള 25 ശതമാനം എടിഎമ്മുകളും തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളവയാണെന്ന് സര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളുടെ 74 ശതമാനം മെഷീനുകളിലും കാലഹരണപ്പെട്ട സോഫ്റ്റ് വെയറുകളാണ് ഉപയോഗിക്കുന്നത്. 2017 ജൂലായക്കും 2018 ജൂണിനും ഇടയില്‍ ബാങ്കിങ് ഓംബുഡ്‌സ്മാന് 25,000ലധികം പരാതികളാണ് ലഭിച്ചത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണവയില്‍ മിക്കവാറും പരാതികള്‍.
ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് സോഫ്റ്റ്‌വെയറുകള്‍ പുതുക്കുന്നതിനും എടിഎം പരിപാലനം ഫലപ്രദമായി നടത്തുന്നതിനും ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ഈ കാലയളവില്‍ നടന്ന 861 കോടി ഇടപാടുകളുമായി ബന്ധപ്പെടുത്തുമ്പോള്‍ തട്ടിപ്പുകള്‍ കുറവാണെന്നാണ് ബാങ്കുകളുടെ വാദം.