അട്ടപ്പാടിയില്‍ മന്ത്രിയുടെ വാഹനം കന്യാസ്ത്രീ തടഞ്ഞു (വീഡിയോ)
വനം വകുപ്പ് മന്ത്രി കെ രാജുവിനെയാണ് അട്ടപ്പാടിയില്‍ വെച്ച് നടുറോഡില്‍ തടഞ്ഞത്. മഴപെയ്ത് ജനജീവിതം ദുസഹമായ നാട്ടുകാര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ സമ്മാനിച്ചുകൊണ്ട് കാട്ടാനശല്യവും ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്. ഇതിനെതിരെ നിരവധി തവണ നാട്ടുകാര്‍ അധികൃതരുടെ മുന്നില്‍ പരാതിയുമായി ചെന്നുവെങ്കിലും ഒന്നിനും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.
അതുകൊണ്ട് തന്നെയാണ് മന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍ത്തി പരാതി പറയേണ്ട ഗതികേട് ഉണ്ടായത് എന്ന് നാട്ടുകാര്‍ പറയുന്നു. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ സമയമാണ് മന്ത്രിയുടെ വാഹനം കന്യാസ്ത്രീയുടെ നേത്രുത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്.