കാലവര്‍ഷം ; സര്‍ക്കാര്‍ പൂര്‍ണ്ണപരാജയം : രമേശ് ചെന്നിത്തല
കോട്ടയം : കാലവര്‍ഷക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഴക്കെടുതിയില്‍ ആശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചകളുണ്ടായി. ഇത് ചൂണ്ടിക്കാണിച്ച് താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ദുരിതബാധിതര്‍ക്ക് അടിയന്തരമായി സഹായം എത്തിക്കാത്തത് ദു:ഖകരമാണ്. സൗജന്യ റേഷന്‍ ഇതു വരെ നല്‍കിയിട്ടില്ല. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങള്‍ നട്ടം തിരിയുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.
ആലപ്പുഴ ജില്ലയില്‍ നിന്ന് മൂന്ന് മന്ത്രിമാരുണ്ട്. ഒരാള്‍ പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയില്ല. കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെയും കണ്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായ യോഗം പോലും ചേര്‍ന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രളയത്തില്‍ മുങ്ങിക്കിടക്കുകയാണെങ്കിലും കുടിക്കാനുള്ള ശുദ്ധജലം കിട്ടാക്കനിയാണ്. വെള്ളം നിറഞ്ഞ വീടുകളില്‍ നിന്നും പലര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തരമായി ഉണ്ടായില്ലെങ്കില്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലേക്ക് പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മഴ കുറഞ്ഞു എങ്കിലും പല ഇടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വരെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.