മരിച്ച ഉടന്‍ അച്ഛന്റെ മൃതദേഹത്തിന്‍റെ കൂടെ സെല്‍ഫി എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട് മോഡല്‍ ; സെല്‍ഫി ഭ്രാന്ത് ഇങ്ങനെയും
ചിലര്‍ക്ക് സെല്‍ഫി എടുക്കുക എന്നത് ഒരു ഭ്രാന്താണ്. ആവശ്യം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇവര്‍ക്ക് ഇങ്ങനെ സെല്‍ഫി എടുത്തുകൊണ്ടിരിക്കണം. അതിനു അവര്‍ക്ക് സമയവും കാലവും ഒന്നും ഒരു പ്രശ്നമേയല്ല. ഇങ്ങനെ സെല്‍ഫി ഭ്രാന്ത് കാരണം എത്ര ജീവനുകളാണ് പൊലിഞ്ഞത് എന്ന് വാര്‍ത്തകള്‍ നോക്കിയാല്‍ അറിയാം. അതുപോലെ വ്യത്യസ്തമായ സെല്‍ഫി എടുക്കാന്‍ നോക്കി അപകടങ്ങളില്‍ ചെന്ന് ചാടിയവരും കുറവല്ല. എന്നാല്‍ ഇതുവരെയുള്ള സെല്‍ഫി എടുക്കല്‍ എല്ലാം ഒന്നുമല്ല എന്ന് തെളിയിച്ചിരിക്കുയാണ് . അച്ഛന്റെ മൃതദേഹത്തിന്റെ ഒപ്പം സെല്‍ഫിയെടുത്ത സെര്‍ബിയന്‍ മോഡല്‍ ജെലിക്ക ജുബികികയാണ് എല്ലാവരെയും കടത്തി വെട്ടിയിരിക്കുന്നത്.
ആശുപത്രി കിടക്കയില്‍ മരിച്ചു കിടിക്കുന്ന അച്ഛന്റെ മൃതദേഹത്തിന് സമീപം പോസ് ചെയ്ത സെല്‍ഫിയെടുത്ത ജെലീക്ക ഇത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. ഡാഡി റെസ്റ്റ് ഇന്‍ പീസ്’ എന്ന വാചകം സഹിതമായിരുന്നു പോസ്റ്റ്. മരിച്ച ഉടനെ പകര്‍ത്തിയ സെല്‍ഫിയാണെന്ന് ഫോട്ടോയില്‍ നിന്ന് വ്യക്തമാണ്. സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകളാണ് മോഡലിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ മോഡല്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും അക്കൗണ്ട് പൂട്ടി സ്ഥലം വിട്ടു.
നേരത്തെ സമാനമായ രീതിയില്‍ ശ്രീലങ്കന്‍ സ്വദേശിയായ യുവാവ് അമ്മാവന്റെ മൃതദേഹത്തിന് മുമ്പില്‍ നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ പെരിയപ്പ മരിച്ചു, അതില്‍ ദുഖം തോന്നുന്നു എന്ന കുറിപ്പും ഈ യുവാവ് സോഷ്യല്‍ മീഡിയയിലെഴുതിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് വന്‍ തോതില്‍ വിമര്‍ശനയുര്‍ന്നതിനെ തുടര്‍ന്ന് യുവാവ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. സമാനമായ പല സംഭവങ്ങളും ഇപ്പോള്‍ ലോകത്ത് അരങ്ങേറുകയാണ്.