സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യ എ ടീമില്‍

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യ എ ടീമില്‍. ദക്ഷിണാഫ്രിക്ക എ, ഓസ്ട്രേലിയ എ എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് സഞ്ജുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യ എ, ഇന്ത്യ ബി എന്നിങ്ങനെ രണ്ടു ടീമുകളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ എ ടീമില്‍ കീപ്പറായി സഞ്ജു സ്ഥാനം നേടി. എ ടീമിനെ ശ്രേയസ്സ് അയ്യര്‍ നയിക്കുമ്പോള്‍ ബി ടീമിനെ മനീഷ് പാണ്ഡെ നയിക്കും.

അതേ സമയം ഇന്ത്യയിലെ പ്രമുഖ ഫസ്റ്റ് ക്ലാസ്സ് ടൂണമെന്റായ ദുലീപ് ട്രോഫിയില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയും ഇടം കണ്ടെത്തി.ഓഗസ്റ്റ് 17 മുതല്‍ തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ റെഡ്, ഇന്ത്യ ബ്ലൂ, ഇന്ത്യ ഗ്രീന്‍ എന്നീ മൂന്ന് ടീമുകളാകും ഏറ്റുമുട്ടുക. ഇതില്‍ ഇന്ത്യ ബ്ലൂ ടീമിലാണ് ബേസില്‍ ഇടം നേടിയിരിക്കുന്നത്. നേരത്തെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടത് കാരണം സഞ്ജുവിനു ഇന്ത്യന്‍ എ ടീമില്‍ നിന്നും സ്ഥാനം നഷ്ടമായിരുന്നു.