കൈയ്യില്‍ കാമുകിയുടെ പേര് പച്ചകുത്തി ; ഭര്‍ത്താവിനെ നടുറോഡില്‍ ഭാര്യ പഞ്ഞിക്കിട്ടു (വീഡിയോ വൈറല്‍)

കോയമ്പത്തൂര്‍: വിവാഹത്തട്ടിപ്പ് വീരനെ ഭാര്യ നടുറോഡില്‍ പഞ്ഞിക്കിട്ടു. കോയമ്പത്തൂരിലെ സായി ബാബ ക്ഷേത്രത്തിനു സമീപമാണ് സംഭവം. അടുത്തിടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. എന്നാല്‍ പിന്നീടാണ് പെണ്‍കുട്ടിക്ക് താന്‍ അകപ്പെട്ട ചതിക്കുഴി മനസിലായത്. ഇതിനു മുന്‍പും പല വിവാഹങ്ങള്‍ ചെയ്ത വ്യക്തിയായിരുന്നു പെണ്‍കുട്ടിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ കൈയ്യില്‍ പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയത് വെച്ചാണ് ഭര്‍ത്താവിനെ വേറെയും ബന്ധങ്ങള്‍ ഉണ്ട് എന്ന് ഭാര്യ കണ്ടെത്തിയത്.

തുടര്‍ന്ന്‍ സമയവും കാലവും ഒന്നും നോക്കാതെ പൊതുനിരത്തില്‍ പട്ടാപ്പകല്‍ ആളുകള്‍ കാണ്‍കെ തന്നെ നവവരനെ ഭാര്യ കൈകാര്യം ചെയ്യുകയായിരുന്നു. കിണത്തുകടവ് സ്വദേശിയായ യുവാവിന്റെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യഭാര്യ ഇയാളുമായി പൊരുത്തപ്പെടാനാവാതെ പിണങ്ങിപ്പോയി. മുൻ ഭാര്യയുടെയോ തന്റെയോ അല്ലാതെ മൂന്നാമതൊരു പെണ്‍കുട്ടിയുടെ പേര് കൈയില്‍ പച്ചകുത്തിയിരുന്നത് കണ്ടാണ്‌ പെണ്‍കുട്ടിക്ക് സംശയം വരുന്നത്. തുടര്‍ന്ന്‍ നടന്ന അന്വേഷണത്തില്‍ ഇതുവരെ അഞ്ചുപെണ്‍കുട്ടികളെ ഇയാള്‍ പ്രണയിച്ച് വിവാഹംകഴിച്ചു വഞ്ചിച്ചു എന്ന് മനസിലാക്കുകയായിരുന്നു. യുവാവ് രക്ഷപ്പെട്ടു പോകാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും യുവതി യുവാവിന്‍റെ അമ്മ വന്നതിനുശേഷം മാത്രമേ അയാളെ വിടുകയുള്ളു എന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.