ട്രെയിനില്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്രചെയ്ത നാല് വിദ്യാര്‍ത്ഥികള്‍ ഇരുമ്പുതൂണിലിടിച്ച് മരിച്ചു: കൂടുതല്‍ പേര്‍ക്ക് പരിക്ക്
ചെന്നൈ: ട്രെയിനില്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്ത 4 വിദ്യാര്‍ത്ഥികള്‍ ഇരുമ്പുതൂണിലിടിച്ച് മരിച്ചു. ചെന്നൈ മൗണ്ട് സ്റ്റേഷന്റെ ഫ്ലൈ ഓവര്‍ തൂണിലിടിച്ചാണ് അപകടം. ചെന്നൈ സബര്‍ബന്‍ എക്സ്പ്രസില്‍ (എമു) തിരക്കേറിയ സമയത്ത് യാത്ര ചെയ്ത ഇവര്‍ വഴിയിലെ ഇലക്ട്രിക് തൂണിലിടിച്ചാണ് അപകടം സംഭവിച്ചത്.
അതേസമയം കൂടുതല്‍ പേര്‍ക്ക് അപകടത്തില്‍ പെട്ടതായാണ് വിവരം. വാതില്‍പ്പടിയില്‍ നിന്ന് യാത്ര ട്രെയിന്‍ സ്റ്റേഷനിലേക്ക് എത്തിയപ്പോള്‍ തിരക്ക് മൂലം ഇവര്‍ സിഗ്‌നല്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് റെയില്‍വേ അറിയിച്ചു. നാല് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ട്രെയിനിലും പ്ളാറ്റ്ഫോമിലും വന്‍ തിരക്കായിരുന്നു. അതുകൊണ്ട് തന്നെ നിരവധി ആളുകള്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്യുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസവും സമാന രീതിയിലുള്ള അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.