ആ വമ്പന്‍ തോല്‍വി ബ്ലാസ്റ്റേഴ്സ് ചോദിച്ചു വാങ്ങിയത് ; വിമര്‍ശനവുമായി ബെംഗളൂരു എഫ്.സി താരം

ലാ ലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ വമ്പന്‍ തോല്‍വി ക്ലബ് ചോദിച്ച് വാങ്ങിയത് എന്ന് ബെം​ഗളൂരു എഫ് സി താരം എറിക് പാർതലു. ബ്ലാസ്റ്റേഴ്സിനെതിരെ ട്വീറ്റിലൂടെ കടുത്ത വിമർശനമാണ് താരം ഉന്നയിക്കുന്നത്. ഒരു അന്താര്ഷ്ട്ര ടൂർണമെന്റ് കളിക്കുമ്പോൾ ഇത്ര ചെറിയ കാലയളവിലുള്ള തയ്യാറെടുപ്പുകൾ നടത്തിയാൽ മതിയോ എന്നാണ് താരം വിമർശനം ഉന്നയിചത്.

“ആരെങ്കിലും എനിക്കൊന്നു പറഞ്ഞു തരുമോ അന്താരാഷ്ട്ര ടൂർണമെൻരിനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് ഒരാഴ്ചത്തെ മാത്രം പരിശീലനം നടത്തിയിറങ്ങിയതെന്താണ് എന്ന്. അതും മൂന്ന് മാസത്തെ അവധിയ്ക്ക് ശേഷം കളിക്കാനിറങ്ങുന്ന ഒരു ടീം ഇത്ര ചെറിയ കാലയളവിൽ പരിശീലനം നടത്തിയാൽ മതിയാകുമോ” പാർത്താൽ കേള്‍ക്കുന്നു. മെല്‍ബണ്‍ സിറ്റി എഫ്സിക്കെതിരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം.

ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരത്തിൽ നാണം കെട്ട തോല്‍വിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഒരു ഒത്തൊരുമയും ഇല്ലാത്ത തരത്തിലായിരുന്നു ടീമിന്റെ പ്രകടനം. ആദ്യ ഗോള്‍ വഴങ്ങിയപ്പോള്‍ മുതല്‍ക്കെ കളി തോറ്റവരെ പോലെയായിരുന്നു ടീമിന്റെ പ്രകടനം.