പാകിസ്താനില്‍ വോട്ടെടുപ്പിനിടയില്‍ ചാവേര്‍ സ്ഫോടനം ; 31 പേര്‍ കൊല്ലപ്പെട്ടു
പാകിസ്താനില്‍ വോട്ടെടുപ്പിനിടയില്‍ ക്വറ്റയിലെ പോളിംഗ് ബൂത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പോളിംഗ് ബൂത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ പൊലീസ് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്. അതിനു പിന്നാലെ കറാച്ചിയിലെ ലര്‍ക്കാന മേഖലയിലെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ക്യാമ്പിനു നേരെയും ബോംബേറുണ്ടായി.
മിര്‍പൂര്‍ക്കാസ് ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ക്കു നേരെയും ബോംബേറുണ്ടായിട്ടുണ്ട്. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.ഉച്ചക്ക് 12 മണിയോടെയുണ്ടായ ബോംബേറിലും വെടിവയ്പ്പിലും ഭയന്ന ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പുറത്തിറങ്ങാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഖ്വവേട്ട ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അബ്ദുല്‍ റസാഖ് ഷീമാ പറഞ്ഞു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പാകിസ്താനില്‍ ഒരുക്കിയിട്ടുള്ളത്. പാകിസ്താന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 449,465 പൊലീസുകാര്‍ക്ക് പുറമെ 370,000 സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് റാലിക്ക് നേരെ ഉണ്ടായ ബോംബ് ആക്രമത്തില്‍ ഒരു സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു.