മാതൃഭൂമിയെ കാത്തിരിക്കുന്നത് മലയാളികളുടെ അണപൊട്ടുന്ന രോക്ഷം
പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയെങ്കില്‍ മാതൃഭൂമി ദിനപത്രത്തെയും ഓണ്‍ലൈന്‍ പത്രത്തെയും കാത്തിരിക്കുന്നത് അവിശ്വാസത്തില്‍ നിന്നുള്ള മലയാളിയുടെ പ്രെതിഷേധങ്ങളായിരിക്കും. ഓണ്‍ലൈനില്‍ മലയാളികള്‍ നടത്തുന്ന ഇടപെടലുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള പത്രസ്ഥാപനം തന്നെയായിരിക്കും മാതൃഭൂമി, എന്നാല്‍ മീന്‍കച്ചവടകാരിയുടെ വാര്‍ത്തയിലൂടെ ലക്ഷകണക്കിന് വായനക്കാരെ കബളിപ്പിക്കാനാണ് മാതൃഭൂമി ശ്രമിച്ചതെങ്കില്‍ അതിന് നല്‍കേണ്ടുന്ന വില വലുത് തന്നെയായിരിക്കും.
ഹനാനെകുറിച്ച് പത്രത്തില്‍ നല്‍കിയ വാര്‍ത്തയുടെ നിജസ്ഥിതി എന്തെന്ന് അവര്‍ തന്നെ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരാകും. വാര്‍ത്ത തെറ്റായിരുന്നെങ്കില്‍ പത്രം ചൂഷണം ചെയ്തത് മലയാളികളുടെ സഹജീവി സ്‌നേഹത്തെയും വിശ്വാസത്തെയുമാണ്. ഇതുണ്ടാക്കുന്ന അലയൊലികള്‍ നഷ്ട്ടപെടുത്തുന്നത് സമൂഹത്തില്‍ കഷ്ട്ടപെട്ട് ജീവിതം നയിക്കുന്ന അര്‍ഹരായ ഒരുകൂട്ടം ആള്‍ക്കാരിലേക്കെത്തേണ്ടുന്ന സഹായ ഹസ്തങ്ങളെയാണ്. ഇത്തരം വാര്‍ത്തകളിലൂടെ നമ്മള്‍ കബളിക്കപെടുന്നെന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ ശരിയേത് തെറ്റേതെന്നറിയാത്തതിനാല്‍ ഇത്തരം വാര്‍ത്തകളെ തിരസ്‌കരിക്കാന്‍ നാം നിര്‍ബന്ധിതരാകും.