തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനില്ലാത്ത അമ്മയുടെ കരങ്ങളില്‍ സുരക്ഷിതനായി രണ്ടുവയസുകാരന്‍
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആ കാഴ്ചകണ്ടു ഞെട്ടി. മരിച്ച അമ്മയുടെ കൈകളില്‍ സുരക്ഷിതനായി ഒരു പോറല്‍ പോലും ഏല്‍ക്കാതെ രണ്ടു വയസുകാരനായ മകന്‍. ദുരന്തത്തില്‍ അകപ്പെടുമ്പോഴും അവനെ മാറോടക്കി പിടിച്ച് ആ അമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച ഭിവണ്ടിയില്‍ ജനവാസകേന്ദ്രത്തില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിലാണ് ഇരുപത്തിരണ്ടുകാരിയായ ഖൈറുന്നിസ മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മുംബൈ ഭീവണ്ടിയിലെ മൂന്നുനിലക്കെട്ടിടം തകര്‍ന്നു വീണത്. സംഭവത്തില്‍ എട്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയും അച്ഛനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. അനധികൃതമായി നിര്‍മിച്ച കെട്ടിടമാണിത് എന്ന് പരിസരവാസികള്‍ പറയുന്നു. കെട്ടിടനിര്‍മാണത്തിനുപയോഗിച്ചത് നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളാണെന്ന് ഇവിടത്തെ താമസക്കാര്‍ ആരോപിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് തന്നെ കെട്ടിടം അപകടനിലയിലാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.