വിമാനത്തില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം ; അമ്മ തായ്‌ക്കോണ്ടോ താരമെന്ന് പോലീസ്
ന്യൂഡല്‍ഹി : എയര്‍ ഏഷ്യ വിമാനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്തി. പത്തൊമ്പതുകാരിയായ തായ്‌ക്കോണ്ടോ താരമാണെന്ന് കുഞ്ഞിന്‍റെ അമ്മ എന്ന് പോലീസ് പറയുന്നു. ഏതാണ്ട് ആറ് മാസം മാത്രം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്നും കഴിഞ്ഞ ദിവസം ക്യാബിന്‍ ക്രൂ കണ്ടെത്തുകയായിരുന്നു.
ഇംഫാലില്‍നിന്ന് ഗുവഹാട്ടിവഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തേത്തുടര്‍ന്ന് പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിമാനം ഡല്‍ഹിയിലെത്തിയ ശേഷം എല്ലാ സ്ത്രീ യാത്രികരേയും ചോദ്യം ചെയ്തതിലൂടെയാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് എയര്‍ ഏഷ്യ പ്രസ്താവനയില്‍ അറിയിച്ചു. മത്സരത്തിനായി വ്യാഴാഴ്ച പരിശീലകനോടൊപ്പം സൗത്ത് കൊറിയയിലേക്ക് പോകാനിരുന്നതാണ് യുവതി.