കോളേജ് ബസ് കൊക്കയില്‍ മറിഞ്ഞ് 32 പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടിലാണ് അപകടം നടന്നത്. ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 250- 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

ദാപോലി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. 34 പേര്‍ ബസിലുണ്ടായിരുന്നതായാണ് സൂചന. വിനോദ യാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.