ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ഫോണ്‍ സന്ദേശം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ കരുനീക്കം നടക്കുന്നതായി ആരോപണം. പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി കാണിച്ചു കന്യാസ്ത്രീയുടെ കുടുംബം തന്നെയാണ് രംഗത്ത്.

കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കാമെന്ന് സിസ്റ്റര്‍ക്ക് വാഗ്ദാനം നല്‍കി. സിഎംഐ സഭയിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് വാഗ്ദാനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും വാഗ്ദാനം. കന്യാസ്ത്രീയുടെ വീട്ടുകാര്‍ തന്നെയാണ് ഫോണ്‍സന്ദേശം പുറത്തുവിട്ടത്. പൊലീസിന് ഫോണ്‍ സന്ദേശം കൈമാറുമെന്നും കന്യാസ്ത്രീയുടെ വീട്ടുകാര്‍ വ്യക്തമാക്കി.