നാളത്തെ ഹര്‍ത്താലിനെ പേടിക്കണ്ട ; ബസുകളും ഓടും; കടകള്‍ തുറക്കും; സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല
നാളത്തെ ഹര്‍ത്താലില്‍ മലയാളികള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാം. പേരിനു മാത്രമാണ് നാളെ ഹര്‍ത്താല്‍. ഹര്‍ത്താല്‍ ആയാലും സ്വകാര്യ ബസുകള്‍ ഓടുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു കഴിഞ്ഞു. ഹര്‍ത്താലിനോടു സഹകരിക്കില്ലെന്നും സ്വകാര്യ ബസുകള്‍ കോട്ടയത്തു പതിവു പോലെ സര്‍വീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പറയുന്നു.
അതുപോലെ എംജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. കെഎസ്ആര്‍ടിസി പതിവു പോലെ സര്‍വീസ് നടത്തും. സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതിയും വ്യക്തമാക്കി.
അതേസമയം ഹര്‍ത്താല്‍ ആഹ്വാനവുമായി തൃശൂരിലെ തിയേറ്ററുകളില്‍ ഒരു സംഘം നോട്ടിസുകള്‍ വിതരണം ചെയ്തു. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന ആഹ്വാനമാണ് നോട്ടിസിലുള്ളത്. ഹൈന്ദവ സംഘടനാ വേദി കേരളം എന്ന പേരിലുള്ള നോട്ടിസുകളാണ് തൃശൂരിലെ വിവിധ സ്ഥാപനങ്ങളിലെത്തിയത്. സംഭവത്തില്‍ തിയേറ്ററുടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജുവും നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നത്.