ഫേസ്ബുക്ക് ലൈക്ക് ; ഒന്നാമനായി കേരളാ പോലീസ് ; പിന്നിലായത് ബംഗലൂരു ട്രാഫിക് പോലീസ്
കേരളാ പോലീസ് ആഗ്രഹിച്ചത് നടന്നു. ഇന്ത്യയിലെ പൊലീസ് വകുപ്പിലെ ഫെയ്സ്ബുക്ക് പേജുകളില്‍ ഒന്നാമന്‍ ഇനി കേരളാ പൊലീസ്. ബെംഗളൂരു ട്രാഫിക് പൊലീസിനെ തോല്‍പ്പിച്ചാണ് കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 24 ന് ഫെയ്‌സ്ബുക്ക് പേജിലൂടെ ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക് പേജുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ വിവരം കേരളാ പൊലീസ് പങ്കുവച്ചിരുന്നു.
ബെംഗളൂരു ട്രാഫിക് പൊലീസിനെ മറികടക്കാന്‍ ലൈക്ക് ചോദിക്കുന്ന ട്രോള്‍ സഹിതമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. തുടര്‍ന്ന് വെറും അഞ്ചു ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പൊലീസിനെ പിന്നിലാക്കി ഒന്നാമനായി മാറി കേരളം. കുറച്ചു കാലമായി ഫെയ്സ്ബുക്കില്‍ സജീവമായിരിക്കുകയാണ് കേരള പൊലീസിന്റെ ഒഫീഷ്യല്‍ പേജ്. പൊതുജനങ്ങളിലേക്ക് എത്രയും വേഗത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരള പൊലീസ് പേജ് സജീവമാക്കിയത്.
അത് വെറുതേയൊന്നുമല്ല, പൊതു ജനത്തെ ആകര്‍ഷിക്കുന്ന രീതിയില്‍ സരസമായി തന്നെയാണ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക് പേജുകളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പ്രൊഫഷണല്‍ ട്രോളന്മാരെവരെ പിന്നിലാക്കുന്ന തരത്തിലാണ് പേജില്‍ വരുന്ന പല ട്രോളുകളും.