ദില്‍ ദോ യെ ഡില്‍ഡോയാക്കി സോഷ്യല്‍ മീഡിയ ; പ്രചാരണ വാചകം കാരണം പണി കിട്ടി ബിജെപി
അടുത്ത വര്‍ഷം നടക്കുവാന്‍ ഇരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണ വാചകമായ ‘ഫിര്‍ ദില്‍ ദോ മോദി കോ’ ബിജെപിയെ തിരിഞ്ഞു കൊത്തുന്നു. ഒരിക്കല്‍ കൂടി മോദിക്ക് നിങ്ങളുടെ ഹൃദയം നല്‍കൂ എന്നാണ് മലയാളത്തില്‍ ആ വാചകത്തിന്റെ അര്‍ത്ഥം. എന്നാല്‍ ഹിന്ദിയിലെ വാചകം ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോള്‍ അര്‍ത്ഥം മാറിപ്പോയതോടെ പ്രധാനമന്ത്രിയ്ക്കു നേരെ ട്രോള്‍ പെരുമഴയാണ്. ബിജെപി വിക്താവ് തജീന്ദര്‍ സിംഗ് ബഗ്ഗയുടെ ട്വീറ്റില്‍ ‘ദില്‍ ദോ’ എന്ന വാക്ക് ഇംഗ്ലീഷില്‍ കൂട്ടിയെഴുതിയപ്പോള്‍ ‘ഡില്‍ഡോ’ (സെക്‌സ് ടോയ്) എന്ന് വായിച്ചാണ് സോഷ്യല്‍ മീഡിയ ട്രോളന്‍മാര്‍ ഏറ്റെടുത്തത്.
2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നോട്ടുവച്ച Mody-Fying India ക്യാമ്പെയിന്‍ പോലെ ഒന്ന് ഇത്തവണത്തെ തിരഞ്ഞെടുപ്പിലും തുടങ്ങാനുദ്ദേശിക്കുന്നുവെന്നും തന്റെ ഇമെയില്‍ ഐഡിയിലേയ്ക്ക് നിര്‍ദേശങ്ങള്‍ അറിയിക്കണമെന്നുമായിരുന്നു ബഗ്ഗയുടെ ട്വീറ്റ്. എന്നാല്‍ Volunteerformodi@gmail.com എന്ന ഇ മെയില്‍ ഐഡിയ്ക്ക് പകരം Phirdildomodiko@gmail.com എന്നാണ് ബഗ്ഗ ട്വീറ്റ് ചെയ്തത്. സംഘപരിവാറിനെ പരിഹസിക്കുന്ന സഞ്ജീവനി ഉള്‍പ്പെടെയുള്ള ട്രോള്‍ ഗ്രൂപ്പുകള്‍ പലതും പരിഹാസവുമായി രംഗത്തു വന്നു.
തനിക്കു പറ്റിയ അബദ്ധം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ ട്വീറ്റ് പിന്‍വലിച്ച് ബഗ്ഗ പുതിയ ട്വീറ്റ് ഇട്ടു. ട്രോളന്‍മാര്‍ വെറുതെ വിടാന്‍ ഉദ്ദേശമില്ലെന്ന് മനസിലായതോടെ ബഗ്ഗ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. എന്നാല്‍ ട്വിറ്ററില്‍ phirdildomodiko എന്ന ഹാഷ് ടാഗില്‍ ട്രോള്‍ പ്രചാരണം കൊഴുക്കുകയാണ് ഇപ്പോള്‍. പ്രചാരണ വാചകത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബിജെപി ഇപ്പോള്‍.