അഞ്ചുവയസുകാരി സ്കൂട്ടര്‍ ഓടിച്ച സംഭവം ; അച്ഛന്റെ ലൈസന്‍സ് റദ്ദാക്കി

കൊച്ചിയില്‍ ഇടപ്പള്ളി ദേശീയപാതയില്‍ അഞ്ചുവയസുകാരി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ് എറണാകുളം ജോയിന്റ് ആര്‍ടിഒയുടെ നടപടി. ഞായറാഴ്ചയായിരുന്നു നടുറോഡില്‍ അഞ്ച് വയസുകാരിയുടെ സാഹസിക ഡ്രൈവിംഗ്.

അച്ഛനേയും അമ്മയേയും അനുജത്തിയേയും പിന്നിലിരുത്തിയാണ് അഞ്ച് വയസുകാരി സ്‌കൂട്ടര്‍ ഓടിച്ചത്. മകള്‍ക്ക് സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ നല്‍കി അലസതയോടെ ഇരിക്കുന്ന മാതാപിതാക്കളുടെ വീഡിയോ പിന്നാലെ കാറില്‍ വന്ന യുവാക്കളാണ് പകര്‍ത്തിയത്. വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ദൃശ്യങ്ങള്‍ വൈറലായി. ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസെടുത്തത്.

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ഷിബു ഫ്രാന്‍സിസിന്റെ വാദം. പക്ഷെ അമിതവേഗതയിലാണ് കുട്ടി വാഹനം ഓടിച്ചിരുന്നത് എന്ന് വീഡിയോയില്‍ വ്യക്തമാണ്.