പിണറായിയുടെ അമേരിക്കന്‍ യാത്രയും ചിറ്റിലപ്പള്ളിയുടെ കമന്റും
വെറും ഒരു ഒരു ലാംബി സ്‌കൂട്ടര്‍ മാത്രമുള്ള കാലം
അന്ന് ഞാന്‍ അവര്‍ക്ക് ‘പെറ്റി ബൂര്‍ഷ്വ… അമേരിക്കന്‍ ചെരുപ്പ് നക്കി…’
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മായോ ക്ലിനിക്കിലേക്ക് വിദഗ്ധ ചികിത്സയ്ക്കു പോകുന്ന പത്ര വാര്‍ത്ത ഉദ്ധരിച്ചു കൊണ്ടാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ പ്രതികരിച്ചത്. വി ഗാര്‍ഡിന്റെ തുടക്കകാലത്ത് സിഐടിയു നടത്തിയ തൊഴിലാളി സമരത്തെയും അന്ന് തനിക്കെതിരെ സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും ഓര്‍മിപ്പിക്കുന്നു ചിറ്റിലപ്പള്ളി.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
‘ ഒട്ടും വ്യക്തിപരമല്ല… ഈ പത്ര വാര്‍ത്ത വായിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി ഗാര്‍ഡില്‍ ഉണ്ടായ ഒരു തൊഴിലാളി സമര കാലം ഓര്‍മിച്ചുപോകുകയാണ്. സിഐടിയുക്കാര്‍ എന്നെ വിളിച്ചത് ‘പെറ്റി ബൂര്‍ഷ്വ… അമേരിക്കന്‍ ചെരുപ്പ് നക്കി…’ എന്നൊക്കെയാണ്. അന്ന് ഞാന്‍ ഒരു ലാംബി സ്‌കൂട്ടര്‍ മാത്രമുള്ള വെറും ഒരു ചെറുകിട സംരംഭകന്‍ ആയിരുന്നു. കാലം എത്ര വേഗം പോകുന്നു കൂടെ ആദര്‍ശങ്ങളും പ്രത്യയശാസ്ത്രങ്ങളും മാറുന്നു…. ‘
https://www.facebook.com/permalink.php?story_fbid=2058123157571472&id=176159352434538