ലൈംഗിക ശേഷി തെളിയിക്കാന്‍ യുവാവ് കാട്ടിയ അതിബുദ്ധി ; സ്വന്തം അശ്ലീല വീഡിയോ നിര്‍മ്മിച്ച് ഭാര്യയുടെ മാതാപിതാക്കള്‍ക്ക് അയച്ചു
ഭാര്യ പിരിഞ്ഞു പോകാതിരിക്കാന്‍ യുവാവ് കാണിച്ച അതിബുദ്ധി അവസാനം പോലീസ് കേസായി. ഹൈദരാബാദ് സ്വദേശിയായ വിഭാവസു ആണ് ഇത്തരത്തില്‍ ബുദ്ധി കാട്ടി അകത്തായത്. തനിക്ക് ലൈംഗികശേഷിയില്ലെന്ന ഭാര്യയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കാനായിരുന്നു യുവാവിന്റെ വിചിത്രമായ ശ്രമം. ഭാര്യയുടെ ആരോപണത്തെ പ്രതിരോധിക്കാന്‍ അശ്ലീലവീഡിയോ നിര്‍മ്മിച്ച് ഭാര്യയുടെ മാതാപിതാകള്‍ക്കും ബന്ധുക്കള്‍ക്കുമാണ് യുവാവ് അയച്ചത്. പുരുഷത്വത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയായാണ് താന്‍ ഒരു യുവതിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതെന്നാണ് വിഭാവസുവിന്റെ വിശദീകരണം.
അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മൂന്നാമതൊരാളാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഇതിനായി ഒരു ലൈംഗിക തൊഴിലാളിയെ ഇയാള്‍ കാശ് കൊടുത്തു തരപ്പെടുത്തുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ മൊബൈലിലൂടെ ലഭിച്ചതോടെ ഭാര്യവീട്ടുകാര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്കുകയായിരുന്നു. വിവാഹശേഷം പതിനഞ്ച് ദിവസം മാത്രമാണ് വിഭാവസുവും ഭാര്യ അനുഷയും ഒന്നിച്ചുകഴിഞ്ഞത്. തുടര്‍ന്നാണ് വിഭാവസുവിനെതിരെ അനുഷ വിവാഹമോചന ഹര്‍ജി നല്കിയത്. വിവാഹത്തിനു മുമ്പുതന്നെ ഇരുവരും തമ്മില്‍ അഭിപ്രായവ്യതാസങ്ങളുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.
ഒരുതരത്തിലും പൊരുത്തപ്പെട്ട് പോകാനാവില്ലെന്നും ചോദ്യം ചെയ്യലിനിടെ ദമ്പതികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. ഐടി നിയമത്തിനു കീഴിലുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനം, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.