ഗസല്‍ പെരുമഴ പെയ്തുതോര്‍ന്നു; ഉമ്പായിക്ക് ആദരാജ്ഞലികള്‍: നവോദയ റിയാദ്
ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ നവോദയ അനുശോചനം രേഖപ്പെടുത്തി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിയാദില്‍ ഗസല്‍ അവതരിപ്പിക്കാന്‍ നവോദയ അദ്ദേഹവുമായി സംസാരിച്ചിരുന്നെങ്കിലും പരിപാടി നടക്കാതെ പോകുകയായിരുന്നു.
ഗസലിന് അധികം പ്രചാരമില്ലാതിരുന്ന മലയാളത്തില്‍ തന്റെ മാന്ത്രിക സ്വരമാധുര്യത്താല്‍ ഗസല്‍ സംഗീതം ജനകീയമാക്കുന്നതില്‍ ഉമ്പായി വഹിച്ച പങ്കു എന്നും സ്മരിക്കപ്പെടും. പ്രണയവും വിരഹവും ഗസല്‍ ഈണങ്ങളായി മലയാളികളുടെ ഹൃദയത്തില്‍ എഴുതിച്ചേര്‍ത്ത പ്രിയഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സംഗീത സ്‌നേഹികളുടെയും ദുഃഖത്തില്‍ നവോദയയും പങ്കുചേരുന്നു.