തുറക്കണോ വേണ്ടയോ ; ഇടുക്കി ഡാമിന്റെ കാര്യത്തില്‍ തീര്‍പ്പില്ലാതെ സര്‍ക്കാരും കെ എസ് ഇ ബിയും
ഇടുക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബിയും സര്‍ക്കാരും രണ്ടു തട്ടില്‍.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചു. എന്നാല്‍ മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തി ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ല എന്നാണു കെഎസ്ഇബിയുടെ അഭിപ്രായം.
അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പാഴാക്കിയാൽ കെഎസ്‌ഇബിക്കു വൻ നഷ്‌ടമുണ്ടാകുമെന്നാണു ജനറേഷൻ വിഭാഗത്തിന്റെ വാദം. എന്നാൽ സുരക്ഷാ ഭീഷണി കണക്കിലെടുത്തു ജലനിരപ്പ് 2400 അടിയിലെത്തുന്നതിനു മുൻപു തുറക്കണമെന്നാണു ഡാം സുരക്ഷാ വിഭാഗത്തിന്റെ ആവശ്യം.
അതേസമയം നിലവില്‍ മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും എടുത്തിട്ടുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഇതിനെ കുറിച്ചൊരു ധാരണയുണ്ടാക്കാന്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ് മന്ത്രി പറഞ്ഞത്. കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മാധ്യമങ്ങളോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാലവര്‍ഷം ഇനിയും ബാക്കി കിടക്കുന്നു.
തുലാവര്‍ഷം വരാനിരിക്കുന്നു. ഇതിന് മുമ്പ് അങ്ങനെയുള്ള ഘട്ടങ്ങളിലാണ് അണക്കെട്ട് തുറന്നിട്ടുള്ളത്. ഇപ്പോള്‍ ട്രയല്‍ റണ്‍ നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് ലക്ഷ്യം. പിന്നീട് അണക്കെട്ട് തുറന്നിടേണ്ടി വരികയാണെങ്കില്‍ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ധാരണ ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.
ജലനിരപ്പ് 2397 ല്‍ എത്തിയാല്‍ മുന്നറിയിപ്പ് നല്‍കും. 2398-ലെത്തുന്നതോടെ ട്രയല്‍ റണ്‍ നടത്തും. കെ.എസ്.ഇ.ബിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും വിശദമായി ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ടതില്ല എന്ന് തന്നെയാണ് തീരുമാനമെന്നും മണി പറഞ്ഞു.