ഇന്ത്യന്‍ വംശജന് ഗണിതശാസ്ത്രത്തിലെ ‘നോബേല്‍’ പുരസ്‌കാരം ലഭിച്ച വേദിയില്‍ മോഷണം ; ‘നൊബേല്‍ പ്രൈസ്’ പെട്ടി സഹിതം മോഷണം പോയി
ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ ഗണിത ശാസ്ത്രജ്ഞന്‍ അക്ഷയ് വെങ്കിടേഷിന്(36) ഗണിത ശാസ്ത്രത്തിലെ നോബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ച വേദിയില്‍ മോഷണം. കൗഷര്‍ ബിര്‍ക്കര്‍ക്ക് സമ്മാനിച്ച നൊബേല്‍ പുരസ്‌കാരം സ്യൂട്ട്കേസ് സഹിതമാണ് മോഷണം പോയത്. അവാര്‍ഡ് സ്വീകരിച്ച് അല്പസമയത്തിനുള്ളില്‍ നടന്ന സംഭവത്തില്‍ പരിഭ്രാന്തരായിരിക്കുകയാണ് സംഘാടകരായ ‘ഇന്റര്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫ് മാത് മാറ്റീഷന്‍സ്’.ഇന്നലെ റിയോ ഡി ജനീറോയില്‍ നടന്ന ചടങ്ങിലായിരുന്നു കഷെര്‍ ബിര്‍ക്കര്‍ നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ഇറാനില്‍ നിന്നുള്ള കുര്‍ദിഷ് അഭയാര്‍ഥിയായ കൗഷര്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ അധ്യാപകനാണ്.ഗണിത ശാസ്ത്രത്തിലെ അതുല്യസംഭാവനയ്ക്ക് തനിക്ക് ലഭിച്ച് 4,000 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണ മെഡലാണ് സ്യൂട്ട് കേസ് സഹിതം മോഷണം പോയത്. പുര്സകാരം സ്വീകരിച്ച് അല്പസമയത്തിനുള്ളിലാണ് നൊബേല്‍ സമ്മാനത്തിന്റെ മെഡല്‍ നഷ്ടമായത്. വേദിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപത്തുള്ള പവിലയിനില്‍ നിന്നും കുറെ കഴിഞ്ഞ് ഒഴിഞ്ഞ സ്യൂട്ട്കേസ് കണ്ടെത്തി. പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
നാല്‍പത് വയസ്സിനു താഴെ പ്രായമുള്ള ഗണിതശാസ്ത്ര മേഖലയില്‍ മികവ് തെളിയിക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ക്കു കൊടുക്കുന്ന പുരസ്‌കാരമാണ് ഫീല്‍ഡ്‌സ് മെഡല്‍. നാലു വര്‍ഷം കൂടുമ്പോഴാണ് ഈ അവാര്‍ഡ് കൊടുക്കുക. ഇത്തവണ ഈ അവാര്‍ഡ് ലഭിച്ച നാല് ഗണിത ശാസ്ത്രജ്ഞരില്‍ ഒരാളാണ് അക്ഷയ് വെങ്കിടേഷ്. ഒസ്‌ട്രോവിസ്‌ക്കി പ്രൈസ്, ദ ഇന്‍ഫോസിസ് പ്രൈസ്, ശാസ്ത്ര രാമാനുജന്‍ പ്രൈസ് എന്നിവയും അക്ഷയ് വെങ്കിടേഷിന് ലഭിച്ചിട്ടുണ്ട്.